അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് ബഹിരാകാശ സഞ്ചാരികളേയും വഹിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സ് ക്രൂ-11 പേടകം ഭൂമിയിലിറങ്ങി. കാലിഫോർണിയൻ തീരത്ത് കടലിലാണ് പേടകം സ്പ്ലാഷ് ഡൗൺ ചെയ്തത്. ഐഎസ്എസ്സിന്റെ ചരിത്രത്തിലാദ്യമായാണ് സഞ്ചാരിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടർന്ന് മുൻനിശ്ചയിച്ചതിലും നേരത്തേ ദൗത്യസംഘം ഭൂമിയിലേക്ക് മടങ്ങുന്നത്. നാല് പേരടങ്ങുന്ന സംഘമാണ് ഭൂമിയിലേക്ക് തിരിച്ചിറങ്ങിയത്. ഇവരേയും വഹിച്ചുകൊണ്ടുള്ള ക്രൂ-11 പേടകം വ്യാഴാഴ്ച പുലർച്ചെയാണ് നിലയത്തിൽ നിന്ന് വേർപെട്ട് ഭൂമിയിലേക്കുള്ള യാത്ര തുടങ്ങിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


