അതിജീവിതയെ അധിക്ഷേപിച്ചെന്ന് പരാതി; രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസ്

അതിജീവിതയെ അധിക്ഷേപിച്ചെന്ന് പരാതി; രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസ്

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാം പീഡന പരാതി നൽകിയ അതിജീവിതയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി എംഎൽഎയുടെ സൂഹൃത്തും യൂത്ത് കോൺഗ്രസ് നേതാവുമായ ഫെനി നൈനാനെതിരെ കേസെടുത്തു. അതിജീവിതയുടെ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളടക്കം സമൂഹമാധ്യമം വഴി പുറത്തു വിട്ടതിനാണ് കേസ്. വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീൻഷോട്ട് ആണ് പുറത്തുവിട്ടത്. പരാതിക്കാരിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ചാറ്റ് ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്.

ഫെനി നൈനാൻ നിർദേശിച്ചതനുസരിച്ച് ഒന്നിലധികം തവണ രാഹുൽ മാങ്കൂട്ടത്തിലിന്റെ അക്കൌണ്ടിലേക്ക് പണം അയച്ചിട്ടുണ്ടെന്ന് അതിജീവിത മൊഴി നൽകിയിരുന്നു. രാഹുലിനെതിരെ രണ്ടാമത്തെ പീഡന പരാതി നൽകിയ യുവതിയും ഫെനിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. തന്നെ ഹോം സ്റ്റേയിലേക്ക് വിളിച്ചു വരുത്തി പീഢിപ്പിക്കുകയായിരുന്നെന്നും തന്നെ അവിടെ എത്തിച്ചത് ഫെനി നൈനാൻ ആണെന്നുമായിരുന്നു രണ്ടാം പരാതിക്കാരിയുടെ മൊഴി.

കേസെടുത്തതിന് പിന്നാലെ ഫെനി നൈനാൻ ഫെയ്‌സ്ബുക്കിലൂടെ പ്രതികരണം നടത്തി.പരാതിക്കാരിയുടെ ഐഡന്റിറ്റി താൻ വെളിപ്പെടുത്തിയിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ഫെനി നൈനാൻ വ്യക്തമാക്കി.

പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ് എന്ന് എനിക്ക് അറിയാം. ഞാൻ ഒരു രീതിയിലും അത് ചെയ്തിട്ടില്ല. ഇനി ചാറ്റ് പുറത്ത് വിട്ടതിനാണ് കേസ് എങ്കിൽ ആദ്യ ദിവസങ്ങളിൽ കുറെ ചാറ്റുകൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നല്ലോ ? അവർക്കെതിരെ എന്താണ് കേസെടുക്കാത്തത് ?

1) രണ്ടാമത്തെ കേസിൽ ബലാത്സംഗം ചെയ്യാൻ പെൺകുട്ടിയെ വാഹനത്തിൽ ഹോംസ്റ്റേയിൽ എത്തിച്ച് നൽകിയ എന്നെ എന്ത് കൊണ്ട് പോലീസ് അറസ്റ്റ് ചെയ്തില്ല ?

2) 2024 ഏപ്രിലിൽ ബലാത്സംഗം ചെയ്‌തെന്ന് പരാതി നൽകിയ മൂന്നാമത്തെ കേസിലെ പരാതിക്കാരി എന്ത് കൊണ്ട് പതിനെട്ട് മാസങ്ങൾക്ക് ശേഷം ‘ I prefer his flat, safe place, night aayalum kizhappamilla’ എന്നു പറഞ്ഞത് എന്ത് കൊണ്ടാണ് ?

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News