24.9 C
Kottayam
Friday, July 10, 2026

CATEGORY

International

സുനിത വില്യംസും ബുച്ച് വില്‍മോറും മടക്കയാത്രയ്ക്കില്ല; സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയിലേക്ക്

കാലിഫോര്‍ണിയ: നീണ്ട ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ ഭൂമിയിലേക്കുള്ള മടക്കയാത്ര തീരുമാനമായി. സ്റ്റാര്‍ലൈനര്‍ പേടകം യാത്രക്കാര്‍ ആരുമില്ലാതെ ഈ വരുന്ന സെപ്റ്റംബര്‍ ആറാം തിയതി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്യും...

റഷ്യയ്ക്ക് ഷെല്ലുകള്‍, പ്രത്യുപകാരമായി കിമ്മിന് കുതിരകളെ സമ്മാനിച്ച് പുടിന്‍

മോസ്‌കോ: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് 24 നല്ലയിനം കുതിരകളെ സമ്മാനിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. യുക്രൈനിനെതിരായ യുദ്ധത്തില്‍ ആയുധങ്ങള്‍ നല്‍കി സഹായിച്ചതിനാണ് പ്രത്യുപകാരമായി കുതിരകളെ സമ്മാനിച്ചത്. യുക്രൈനെതിരെ...

നേപ്പാളി വിദ്യാർഥിനി അമേരിക്കയിൽ കൊല്ലപ്പെട്ടു; ഇന്ത്യൻ വംശജൻ അറസ്റ്റിൽ

ഹൂസ്റ്റൻ: മോഷണശ്രമം തടയുന്നതിനിടെ താമസസ്ഥലത്ത് നേപ്പാളി വിദ്യാർഥിനി വെടിയേറ്റു മരിച്ച സംഭവത്തിൽ ഇന്ത്യൻ വംശജനായ ബോബി സിങ് (52) അറസ്റ്റിലായി. നേപ്പാളിൽ നിന്ന് 2021 ൽ ഹൂസ്റ്റൻ കമ്യുണിറ്റി കോളജിൽ പഠനത്തിനെത്തിയ...

ഭൂമിയുടെ പുറംകാമ്പിന് ചുറ്റും ഡോനട്ട് പോലൊരു ഘടന; കണ്ടെത്തലുമായി ശാസ്ത്രസംഘം

സിഡ്‌നി: ഭൂമിയുടെ അകക്കാമ്പിന് ചുറ്റും ഡോനട്ട് പോലുള്ള ഘടനയുടെ രഹസ്യം ശാസ്ത്രജ്ഞർ അനാവരണം ചെയ്തു. സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് കണ്ടെത്തൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വലിയ ഭൂകമ്പങ്ങൾ സൃഷ്ടിക്കുന്ന ഭൂകമ്പ തരംഗങ്ങൾ...

സൗദിയിൽ മലയാളി യുവാവും ഭാര്യയും മരിച്ചനിലയിൽ

കൊല്ലം: സൗദി അറേബ്യയിലെ റിയാദില്‍ കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയെയും മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹന്‍, ഭാര്യ രമ്യമോള്‍(28) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യചെയ്‌തെന്നാണ്...

കാനഡയിൽ പുറത്താക്കപ്പെടുക ആയിരങ്ങൾ ; ട്രൂഡോ സർക്കാരിനെതിരേ ഇന്ത്യൻ വിദ്യാർഥികളുടെ പ്രതിഷേധം കനക്കുന്നു

ഒട്ടാവ: പുറത്താക്കപ്പെടൽ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, കനേഡിയൻ ഭരണകൂടത്തിനെതിരേ വൻ പ്രതിഷേധവുമായി ഇന്ത്യൻ വിദ്യാർഥികൾ. കുടിയേറ്റ നയങ്ങളിൽ സർക്കാർ നടപ്പാക്കിയ മാറ്റങ്ങളിൽ വിദ്യാർഥികളുടെ വലിയ പ്രതിഷേധമാണ് കാനഡയിൽ അരങ്ങേറുന്നത്. 70,000-ഓളം വിദേശ വിദ്യാർഥികളാണ്...

സ്വദേശിവത്ക്കരണം, താല്‍ക്കാലിക വിദേശ തൊഴിലാളികളെ വെട്ടിക്കുറയ്ക്കാന്‍ കാനഡ; മലയാളികൾക്ക് വമ്പൻ തിരിച്ചടി?

ടൊറന്റോ: കാനഡയുടെ കുടിയേറ്റ നയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുമെന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രഖ്യാപനം ഇന്ത്യാക്കാകെ എങ്ങനെ ബാധിക്കും? കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനാണ് പദ്ധതി....

സുഡാനിൽ ഡാം തകർന്ന് വീടുകളും കൃഷിയിടങ്ങളും ഒഴുകിപ്പോയി; 60-ൽ അധികം മരണം; നിരവധി പേരെ കാണാനില്ല

കെയ്‌റോ: സുഡാനില്‍ കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ട് തകര്‍ന്ന് ഒട്ടേറെപ്പേര്‍ മരിച്ചതായി റിപ്പോർട്ട്. നിരവധി പേരെ കാണാതായി. അറുപതോളംപേര്‍ മരിച്ചെന്നാണ് പ്രാഥമിക കണക്കുകളെന്ന് അന്തര്‍ദേശീയ മാധ്യമമായ ബി.ബി.സി. റിപ്പോര്‍ട്ടുചെയ്തു. മരണനിരക്ക് ഉയര്‍ന്നേക്കുമെന്നാണ് സൂചന. കാണാതായവര്‍ക്കായി...

ബ്രസീലിലേക്ക് പ്രവേശനമില്ല; ഇന്ത്യക്കാരടക്കം നൂറുകണക്കിനുപേർ സാവോപൗലോ വിമാനത്താവളത്തിൽ കുടുങ്ങി

ബ്രസീൽ: വിസ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇന്ത്യ, നേപ്പാള്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ ബ്രസീലിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. വെള്ളവും ഭക്ഷണവും ലഭിക്കാതെ നൂറുകണക്കിന് പേരാണ് ഗ്വാരുലൂസ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. പലരും തറയില്‍ ഉറങ്ങേണ്ട അവസ്ഥയിലാണെന്നും വാര്‍ത്താഏജന്‍സിയായ...

ബംഗ്ലാദേശ് ക്രിക്കറ്റര്‍ ഷാക്കിബ് അല്‍ ഹസനെതിരെ കൊലപാതക കേസ്;കൂടെ ഷെയ്ഖ് ഹസീനയും

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റര്‍ ഷാക്കിബ് അല്‍ ഹസനെതിരെ കൊലപാതക കേസ്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ മുഹമ്മദ് റൂബല്‍ എന്ന വ്യക്തി കൊല്ലപ്പെട്ടതിലാണ് ഷാക്കിബിനെതിരെ കേസ്. റൂബലിന്റെ പിതാവ് റഫീഖുല്‍ ഇസ്ലാമിന്റെ പരാതിയിലാണ് അഡബോര്‍ പൊലീസ്...

Latest news