ഭൂമിയുടെ പുറംകാമ്പിന് ചുറ്റും ഡോനട്ട് പോലൊരു ഘടന; കണ്ടെത്തലുമായി ശാസ്ത്രസംഘം
സിഡ്‌നി: ഭൂമിയുടെ അകക്കാമ്പിന് ചുറ്റും ഡോനട്ട് പോലുള്ള ഘടനയുടെ രഹസ്യം ശാസ്ത്രജ്ഞർ അനാവരണം ചെയ്തു. സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് കണ്ടെത്തൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വലിയ ഭൂകമ്പങ്ങൾ സൃഷ്ടിക്കുന്ന ഭൂകമ്പ തരംഗങ്ങൾ വിശകലനം ചെയ്താണ് ഗവേഷണ സംഘം ഈ കണ്ടെത്തൽ നടത്തിയത്.
ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ ജിയോഫിസിസ്റ്റായ പ്രൊഫസർ ഹ്ർവോജെ തകാൽസികിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഭൂകമ്പ തരംഗങ്ങൾ പുറം കാമ്പിൻ്റെ ഒരു പ്രത്യേക ഭാഗത്തിലൂടെ കടന്നുപോകുമ്പോൾ എങ്ങനെ മന്ദഗതിയിലാകുന്നു എന്ന് കണ്ടെത്താനാണ് പഠനം നടത്തിയത്. തരംഗങ്ങളുടെ യാത്ര പുനർസൃഷ്ടിച്ചാണ് പഠനം നടത്തിയത്.
പുറം കാമ്പിനുള്ളിലെ ടോറസ് ആകൃതിയിലുള്ള അല്ലെങ്കിൽ ഡോനട്ട് ആകൃതിയിലുള്ള പ്രദേശം ഭൂമധ്യരേഖയ്ക്ക് സമാന്തരമായി ഓറിയൻ്റേറ്റ് ചെയ്തതായി കണ്ടെത്തി. തുടർന്നാണ് ഭൂമിയുടെ ഉൾഭാഗത്തുള്ള ഘടനയിൽ പുതിയ പാളി കൂടി കണ്ടെത്തിയത്. ജിയോഡൈനാമോയെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വർദ്ധിപ്പിക്കുന്നതാണ് കണ്ടെത്തലെന്നും ഭൂമിയുടെ പുറം കാമ്പിലെ തെർമോകെമിക്കൽ അസമത്വങ്ങൾ അവ്യക്തമാണെന്നും അത്തരം അസന്തുലിതാവസ്ഥകളിലെ ഭൂകമ്പ തരംഗങ്ങൾ ഇരുമ്പിനും നിക്കലിനും പുറമെ കാമ്പിലെ പ്രകാശ മൂലകങ്ങളുടെ അളവും വിതരണവും സംബന്ധിച്ച സൂചനകൾ നൽകുമെന്നും പഠന സംഘം പറയുന്നു.
ഗ്ലോബൽ കോഡ കോറിലേഷൻ തരംഗ മാർഗം പുറം കാമ്പിനുള്ളിൽ കുറഞ്ഞ വേഗതയുള്ള തെളിവുകൾ അവതരിപ്പിക്കുകയാണെന്നും പഠന സംഘം വ്യക്തമാക്കി. ധ്രുവതലങ്ങളേക്കാൾ മധ്യരേഖാഭാഗത്താണ് സാവധാനത്തിലുള്ള തരംഗ പാതകളുടെ വ്യത്യാസങ്ങൾ പ്രകടമാകുന്നത്. വേവ്ഫോം മോഡലിംഗ് വഴി ചുറ്റുമുള്ള പുറംകാമ്പിനേക്കാൾ 2% കുറഞ്ഞ വേഗതയിൽ താഴ്ന്ന അക്ഷാംശങ്ങളിൽ ടോറസ് ഘടനയെ ഞങ്ങൾ കണ്ടെത്തി. ഭൂമിയുടെ പുറം കാമ്പിൻ്റെ ചലനാത്മക പ്രക്രിയകളെ നിയന്ത്രിക്കുന്നതിൽ ഈ ഘടനക്ക് പ്രധാന പങ്കുണ്ടെന്ന് കരുതുന്നതായും സംഘം പറഞ്ഞു.