InternationalNews

നേപ്പാളി വിദ്യാർഥിനി അമേരിക്കയിൽ കൊല്ലപ്പെട്ടു; ഇന്ത്യൻ വംശജൻ അറസ്റ്റിൽ

ഹൂസ്റ്റൻ: മോഷണശ്രമം തടയുന്നതിനിടെ താമസസ്ഥലത്ത് നേപ്പാളി വിദ്യാർഥിനി വെടിയേറ്റു മരിച്ച സംഭവത്തിൽ ഇന്ത്യൻ വംശജനായ ബോബി സിങ് (52) അറസ്റ്റിലായി. നേപ്പാളിൽ നിന്ന് 2021 ൽ ഹൂസ്റ്റൻ കമ്യുണിറ്റി കോളജിൽ പഠനത്തിനെത്തിയ മുന പാണ്ഡെയെ (21) തിങ്കളാഴ്ച രാവിലെയാണ് ഹൂസ്റ്റനിലെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് അക്രമിയെ തിരിച്ചറിഞ്ഞു നടത്തിയ അന്വേഷണത്തിൽ ബോബി സിങ് 2 ദിവസത്തിനുശേഷം അറസ്റ്റിലാവുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker