24.9 C
Kottayam
Saturday, June 6, 2026

ബ്രസീലിലേക്ക് പ്രവേശനമില്ല; ഇന്ത്യക്കാരടക്കം നൂറുകണക്കിനുപേർ സാവോപൗലോ വിമാനത്താവളത്തിൽ കുടുങ്ങി

Must read

ബ്രസീൽ: വിസ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇന്ത്യ, നേപ്പാള്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ ബ്രസീലിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. വെള്ളവും ഭക്ഷണവും ലഭിക്കാതെ നൂറുകണക്കിന് പേരാണ് ഗ്വാരുലൂസ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. പലരും തറയില്‍ ഉറങ്ങേണ്ട അവസ്ഥയിലാണെന്നും വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്തു.

വിമാനത്താവളത്തില്‍ തുടരുന്ന ഇവരെ പ്രത്യേകമായി ഒരിടത്തേക്ക് മാറ്റിയിരിക്കുകയാണെന്നും കുളിക്കാനോ ഭക്ഷണം വാങ്ങാനോ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രസീലിലെ ശൈത്യത്തെ പ്രതിരോധിക്കാന്‍ ബ്ലാങ്കറ്റുകള്‍ പോലും ഇവരുടെ കൈവശമില്ല. ഘാനയില്‍നിന്നുള്ള 39-കാരന്‍ രണ്ടാഴ്ച മുമ്പ് മരണപ്പെട്ടു. ഇയാളുടെ മരണകാരണം വ്യക്തമായിട്ടില്ല.

ബ്രസീല്‍ വിസയില്ലാതെ മറ്റൊരു രാജ്യത്തേക്ക് പോകാനെത്തുന്നവര്‍ നേരിട്ട് ആ രാജ്യത്തേക്ക് പോവുകയോ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോവുകയോ ചെയ്യണമെന്ന് പൊതുസുരക്ഷാ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ഇത് നിലവില്‍ വരും. വടക്കന്‍ അമേരിക്കയിലേക്ക് പോവുന്ന ഏഷ്യയില്‍നിന്നുള്ള യാത്രക്കാരാണ് ഇത്തരത്തില്‍ ബ്രസീലില്‍ ഇറങ്ങുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

കാനഡയിലേക്കും യു.എസിലേക്കും ട്രാന്‍സിറ്റ് പോയിന്റായി ബ്രസീലിലേക്ക് എത്തുന്ന വിദേശികളുടെ ഒഴുക്ക് തടയാനാണ് ബ്രസീൽ സര്‍ക്കാരിന്‍റെ നടപടിയെന്നാണ് സൂചന. സ്വന്തം രാജ്യത്ത് പീഡനവും ഭീഷണിയും നേരിടുന്നെന്ന് പറഞ്ഞ് എത്തുന്നവര്‍ ബ്രസീലില്‍ അഭയംതേടിയ ശേഷം അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്ക് കുടിയേറുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി ബ്രസീല്‍ സര്‍ക്കാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കടുത്ത നിയന്ത്രണനീക്കം.

- Advertisement -

കൊളംബിയയേയും പാനമയേയും ബന്ധിപ്പിക്കുന്ന ഡാരിയന്‍ ഗ്യാപ്പിലൂടെയാണ് ഇവര്‍ യു.എസിലേക്കും കാനഡയിലേക്കുംകടക്കുന്നത്. ഇതിനിടെ അമേരിക്കന്‍ അതിര്‍ത്തിയില്‍ പിടിക്കപ്പെട്ടാല്‍ സ്വന്തം രാജ്യത്തേക്ക് തിരിച്ചയയ്ക്കുന്നതിന് പകരം ബ്രസീലിന് കൈമാറാന്‍വേണ്ടിയാണ് അഭയം തേടുന്നതെന്നാണ് കണ്ടെത്തല്‍. ഇത് തടയുന്നതിനാണ് തിങ്കളാഴ്ച മുതല്‍ നടപ്പാക്കുന്ന പരിഷ്‌കരണം. ഇതിന്റെ ഭാഗമായാണ് ഇന്ത്യക്കാരടക്കം അറുന്നൂറോളം പേരെ വിമാനത്താവളത്തില്‍ തടഞ്ഞതെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week