മുകേഷും കുരുക്കില്‍: മുറിയിലേക്ക് ക്ഷണിച്ചു, രക്ഷിച്ചത് ഇന്നത്തെ എംപി; വീണ്ടും ഓർമ്മപ്പെടുത്തല്‍

കൊച്ചി:നടനും എം എല്‍ എയുമായ എം മുകേഷിനെതിരായ ആരോപണം വീണ്ടും ഓർമ്മിപ്പിച്ച് കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ്. മുകേഷിനെതിരായ ആരോപണം വീണ്ടും ഓർമ്മിപ്പിച്ച് കാസ്റ്റിന്‍ ഡയറക്ടറായ ടെസ് ജോസഫ്. ‘നിയമം അധികാരമുള്ളവർക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. എവിടെയാണ് പ്രതീക്ഷ. കുറച്ച് കാര്യങ്ങളൊക്കെ എനിക്ക് വ്യക്തമായി വരുന്നുണ്ട്’ എന്നും ടെസ് ജോസഫ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.

2018 ലായിരുന്നു മുകേഷിനെതിരെ ടെസ് ജോസഫ് മീടൂ ആരോപണം ഉന്നയിച്ചത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ 19 വര്‍ഷം മുമ്പ് മുകേഷ് ചെന്നൈയിലെ ഹോട്ടലില്‍ വച്ച് മോശമായി പെരുമാറിയെന്നായിരുന്നു മുകേഷിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ട് തന്നെ ടെസ് ജോസഫ് നടത്തിയ വെളിപ്പെടുത്തല്‍.

ഇന്ന് എക്സായി മാറിയ അന്നത്തെ ട്വിറ്ററിലൂടെയായിരുന്നു ടെസ് ജോസഫിന്റെ തുറന്ന് പറച്ചില്‍. കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിങിനിടെയാണ് മോശമായ പെരുമാറ്റമുണ്ടായത്. കോടീശ്വരന്‍ പരിപാടിയുടെ അണിയറ പ്രവര്‍ത്തകരിലുണ്ടായിരുന്ന ഏക വനിതയായിരുന്നു ടെസ് ജോസഫ്. പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്നു ഇവർ.

ഹോട്ടലില്‍ ടെസ് താമസിച്ചിരുന്ന മുറിയിലേക്ക് നിരന്തരം വിളിക്കുകയായിരുന്നു മുകേഷ് എന്ന് അവര്‍ ആരോപിക്കുന്നു. ഫോണ്‍ വിളി മണിക്കൂറുകളോളം നീണ്ടു. പിന്നീട് മുകേഷ് താമസിച്ചിരുന്ന മുറിയുടെ അടുത്തേക്ക് തന്റെ റൂം മാറ്റി. ഇതോടെ ഭയപ്പെട്ടുപോയ താന്‍ പരിപാടി നിയന്ത്രിച്ചിരുന്ന ഡെറിക് ഒബ്രയാനെ (ഇന്നത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി) വിവരം അറിയിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് അദ്ദേഹം ഇടപെട്ട് സംഘടിപ്പിച്ച് തന്നുവെന്നും ടെസ് ജോസഫ് അന്ന് വ്യക്തമാക്കി.

അതേസമയം, തനിക്ക് ഇങ്ങനെ ഒരു സംഭവം ഓർമ്മ പോലും ഇല്ലെന്നായിരുന്നു മുകേഷ് അന്ന് നടത്തിയ പ്രതികരണം. ‘ടെസ് ജോസഫ് എന്ന കുട്ടിയെ തനിക്ക് ഓര്‍മ പോലുമില്ല. ആരോപണം ശരിയാമെങ്കില്‍ അവര്‍ ഇത്രകാലം എവിടെയായിരുന്നു’ എന്നായിരുന്നു മുകേഷിന്റെ വാക്കുകള്‍.

‘ടെലിവിഷന്‍ ഷോ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണ്. ആരോപണത്തെ കുറിച്ച് അറിയില്ല. പെണ്‍കുട്ടിയെ ഓര്‍മപോലുമില്ല. എന്തുകൊണ്ട് അവര്‍ ഇത്രകാലം മൗനം പാലിച്ചു. ഇവരൊക്കെ ഉറക്കമായിരുന്നോ, എനിക്ക് ഒന്നും പറയാനില്ല. നിങ്ങള്‍ എന്താണെന്ന് വച്ചാല്‍ ചെയ്‌തോ, വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിച്ചോ’ എന്നും മുകേഷ് അന്ന് അഭിപ്രായപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News