31 C
Kottayam
Friday, July 24, 2026

CATEGORY

Health

കൊവിഡ് സ്ഥിരീകരിച്ചയാളുടെ മകനൊപ്പം ഫുട്‌ബോള്‍ കളിച്ച 30 കുട്ടികള്‍ ക്വാറന്റൈനില്‍

കോഴിക്കോട്: മുക്കത്ത് കൊവിഡ് സ്ഥിരീകരിച്ചയാളുടെ മകനോടൊപ്പം ഫുട്‌ബോള്‍ കളിച്ച മുപ്പതോളം കുട്ടികള്‍ ക്വാറന്റൈനില്‍. മുക്കം നഗരസഭ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അഞ്ചു പേരില്‍ ഒരാളുടെ മകനോടൊപ്പം ഫുട്‌ബോള്‍ കളിയില്‍...

കൊവിഡ് വ്യാപനം രൂക്ഷം; ആലുവയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാവുന്ന കൊവിഡ് വ്യാപനം രൂക്ഷം; ആലുവയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു പശ്ചാത്തലത്തില്‍ ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചെങ്ങമ്മനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കരുമാലൂര്‍ പഞ്ചായത്തുകളിലാണ്...

കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനോക്കോളജി വാർഡിൽ 5 പേർക്ക് കോവിഡ്, ആശുപത്രിയും കൊവിഡ് വ്യാപന ഭീതിയില്‍

കോട്ടയം: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനോക്കോളജി വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട്...

ക്ലസ്റ്ററുകള്‍ക്ക് പുറമെ സമീപപ്രദേശങ്ങളിലും സമ്പര്‍ക്കരോഗ വ്യാപനം; എറണാകുളത്ത് ആശങ്ക വര്‍ധിക്കുന്നു

കൊച്ചി: തീവ്രവ്യാപന ക്ലസ്റ്ററുകള്‍ക്ക് പുറമെ സമീപപ്രദേശങ്ങളിലും സമ്പര്‍ക്കരോഗ വ്യാപനം വര്‍ധിച്ചതോടെ എറണാകുളം ജില്ലയില്‍ ആശങ്ക വര്‍ധിക്കുന്നു. രണ്ടാഴ്ചക്കിടെ 656 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ മാത്രം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയില്‍ ആലുവ, കീഴ്മാട്, ചെല്ലാനം...

ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ്; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒമ്പത് ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒമ്പത് ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍. ആറ് ദിവസം മുമ്പ് മെഡിസിന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച അറുപതുകാരന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍...

കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം: കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന വീട്ടമ്മയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആയൂര്‍ ഇളമാട് അന്പലമുക്കില്‍ ഗ്രേസി (62) ആണ് മരിച്ചത്. കൊവിഡ് രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ ക്ലിനിക്കില്‍ ഇവര്‍ ചികിത്സതേടിയതോടെയാണ് നിരീക്ഷണത്തിലായത്. ചടയമംഗലം പോലീസെത്തി...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് നാലു മരണം

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദന്‍ (60) ആണ് മരിച്ചത്. ദ്രുത പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി സ്രവം ആലപ്പുഴയിലേക്ക് അയച്ചു....

പത്തനംതിട്ടയില്‍ മാമ്മോദീസ ചടങ്ങില്‍ ഭക്ഷണം വിളിമ്പിയയാള്‍ക്ക് കൊവിഡ്; വൈദികരുള്‍പ്പെടെ 70ഓളം പേര്‍ നിരീക്ഷണത്തില്‍

പത്തനംതിട്ട: തോട്ടപ്പുറത്ത് മാമ്മോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചടങ്ങില്‍ പങ്കെടുത്ത എട്ട് വൈദികരുള്‍പ്പടെ 70ഓളം പേരാണ് കൊവിഡ് സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. കഴിഞ്ഞ ഞായറാഴ്ച തോട്ടപ്പുറം സെന്റ് മേരീസ് പള്ളിയില്‍...

കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൂടി കൊവിഡ്; ആരോഗ്യ വകുപ്പ് രോഗവിവരം മറച്ചുവെക്കുന്നതായി ആരോപണം

കൊല്ലം: തിരുവനന്തപുരത്ത് 'കീം' പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൈമനം മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ കൊല്ലം അഞ്ചല്‍ സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച മുതല്‍ വിദ്യാര്‍ത്ഥിനി ചികിത്സയിലാണ്....

24 മണിക്കൂറിനിടെ 648 മരണം; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക് അടുക്കുന്നു. 11,92,915 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 28,732 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 37,724 പേര്‍ക്കാണ്...

Latest news