കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൂടി കൊവിഡ്; ആരോഗ്യ വകുപ്പ് രോഗവിവരം മറച്ചുവെക്കുന്നതായി ആരോപണം

കൊല്ലം: തിരുവനന്തപുരത്ത് ‘കീം’ പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൈമനം മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ കൊല്ലം അഞ്ചല്‍ സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച മുതല്‍ വിദ്യാര്‍ത്ഥിനി ചികിത്സയിലാണ്.

ഈ വിദ്യാര്‍ത്ഥിനിയുടെ രോഗവിവരം ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പംവന്ന ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച അഞ്ചല്‍ സ്വദേശിനിയെ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഒരു സ്വകാര്യ വാര്‍ത്ത ചാനല്‍ വ്യക്തമാക്കുന്നു. അഞ്ചലില്‍ നിന്ന് കാറില്‍ അമ്മയ്ക്കും ബന്ധുവിനുമൊപ്പം വിദ്യാര്‍ത്ഥിനി പരീക്ഷ എഴുതാനെത്തിയത്. മറ്റ് യാത്രാ ചരിത്രമില്ലെന്നാണ് ഈ കുട്ടിയും പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News