30.7 C
Kottayam
Friday, July 24, 2026

CATEGORY

Crime

ബസ് കാത്തുനിന്ന ആൺകുട്ടിയ്ക്ക് കാറിൽ ലിഫ്റ്റ് നൽകി പീഡനം,46 കാരൻ പിടിയിൽ

മലപ്പുറം: ബസ് കാത്തുനിന്ന പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കാറിൽ ലിഫ്റ്റ് കൊടുത്ത ശേഷം പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുണ്ടക്കോട്ടുകുറിശ്ശി കള്ളിവളപ്പിൽ ഇബ്രാഹിമിനെ (46) ആണ് എസ്‌...

റാഗിംഗ്: കാലടി ശ്രീശങ്കര കോളേജിലെ നാല് വിദ്യാർത്ഥികള്‍ക്കെതിരെ കേസെടുത്തു, പ്രതികൾ കെഎസ്‍യു പ്രവർത്തകർ

കൊച്ചി: റാഗിംഗ് പരാതിയില്‍ എറണാകുളം കാലടി ശ്രീശങ്കര കോളേജിലെ നാല് വിദ്യാർത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്‍യു പ്രവർത്തകരായ നാല് വിദ്യര്‍ത്ഥികളെ അന്വേഷണ വിധേയമായി കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. മൂന്നാം വര്‍ഷ ബിരുദ വിദാര്‍ത്ഥികളായ...

സംശയരോഗം: മലപ്പുറത്ത്‌ ഭർത്താവ് ഭാര്യയെ കുത്തിയും അടിച്ചും കൊലപ്പെടുത്തി

മലപ്പുറം: കുടുംബവഴക്കിനെ തുടർന്നു ഭർത്താവ് ഭാര്യയെ കുത്തിയും അടിച്ചും കൊലപ്പെടുത്തി. പൊന്നാനി ജെഎം റോഡിൽ വലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ (36) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് നാടിനെ നടുക്കിയ സംഭവം...

നഗ്‌നരാക്കി അപമാനിച്ച സ്ത്രീകളിൽ ഒരാളുടെ സഹോദരനെയും ആൾക്കൂട്ടം കൊന്നു;എല്ലാം തുടങ്ങിയത് ഒരു വ്യാജ വീഡിയോയിൽ നിന്ന്?

ഇംഫാൽ: മണിപ്പുരിൽ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഈ സ്ത്രീകളെ പൊലീസ് കസ്റ്റഡിയിൽനിന്ന് ആൾക്കൂട്ടം ബലമായി പിടികൂടിയതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പൊലീസുകാർ...

ഉമ്മൻചാണ്ടിക്കെതിരെ അധിക്ഷേപം; നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ  പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് വിനായകനെതിരെ കേസെടുത്തത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ...

10 വയസുകാരിയ്ക്ക് പ്രകൃതിവിരുദ്ധ പീഡനം: 36കാരിക്ക് 30 വർഷം കഠിനതടവ്

മഞ്ചേരി: 10 വയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവതിക്ക് 30 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷ. മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്....

ആശുപത്രിയിൽ വൈദ്യ പരിശോധനക്കെത്തിച്ചയാൾ അക്രമാസക്തനായി; ഡ്രെസിങ് റൂം തകർത്തു

കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാൾ അക്രമാസക്തനായി. ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകർത്തു. കൈയ്യിൽ ചില്ലുകഷണവുമായി അക്രമാസക്തനായി നിന്ന ഇയാളെ പൊലീസുകാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ജീവൻ പണയം...

ബൈക്ക് മോഷണം; പ്രതി അറസ്റ്റിൽ

ആലപ്പുഴ:നഗരത്തില്‍ കുതിരപ്പന്തി വാർഡിൽ വീടിന് മുൻവശം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോട്ടയം ഈരാറ്റുപേട്ട നഗരസഭ ഒന്നാം വാർഡ് ഈരാറ്റുപേട്ട താലൂക്കിൽ കൊട്ടയിൽ വീട്ടിൽ ഫുറൂസ് ദിലീഫിനെ(33) ആണ് ആലപ്പുഴ...

ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം: പ്രതികൾ പോലീസ് കസ്റ്റഡിയിൽ

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍. ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമായിരുന്ന പുതുപ്പള്ളി പത്തിശേരി സ്വദേശി അമ്പാടി (21) യെ ക്രിമിനൽ ക്വട്ടേഷൻ സംഘം...

ബെംഗളുരുവിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട തീവ്രവാദസംഘം പിടിയില്‍, സൂത്രധാരൻ തടിയന്‍റവിട നസീറെന്ന് പൊലീസ്

ബെംഗളുരു:നഗരത്തില്‍ സ്ഫോടനം നടത്താൻ പദ്ധതിയിട്ട തീവ്രവാദസംഘത്തെ അറസ്റ്റ് ചെയ്തതായി പൊലീസ്. കർണാടക സ്വദേശികളായ അഞ്ച് പേരാണ് അറസ്റ്റിലായത്. സയ്യിദ് സുഹൈൽ, ഉമർ, ജാനിദ്, മുഹ്താസിർ, സാഹിദ് എന്നിവരെയാണ് ഹെബ്ബാളിനടുത്തുള്ള സുൽത്താൻപാളയയിലെ ഒരു വീട്ടിൽ നിന്ന് ഇന്ന്...

Latest news