സംശയരോഗം: മലപ്പുറത്ത്‌ ഭർത്താവ് ഭാര്യയെ കുത്തിയും അടിച്ചും കൊലപ്പെടുത്തി

മലപ്പുറം: കുടുംബവഴക്കിനെ തുടർന്നു ഭർത്താവ് ഭാര്യയെ കുത്തിയും അടിച്ചും കൊലപ്പെടുത്തി. പൊന്നാനി ജെഎം റോഡിൽ വലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ (36) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

കുളികഴിഞ്ഞ് ശുചിമുറിയിൽനിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭർത്താവ് യൂനസ് കോയ നെഞ്ചിൽ കുത്തുകയും തലയ്ക്ക് ഇരുമ്പുവടി ഉപയോഗിച്ച് അടിക്കുകയുമായിരുന്നു. കുട്ടികൾ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി തൊട്ടടുത്തുള്ള പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


രണ്ട് ആൺകുട്ടികൾ ഉൾപ്പെടെ മൂന്ന് മക്കളാണ് ഇവർക്കുള്ളത്. യുനസ്‌ കോയയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പൊന്നാനി എംഐ യുപി സ്‌കൂളിലെ എംടിഎ പ്രസിഡൻ്റാണ് കൊല്ലപ്പെട്ട സുലൈഖ. മക്കൾ: അബു താഹിർ, അബു ഷഹദ്, ഫാത്തിമത്തുൽ ഫിദ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News