ബൈക്ക് മോഷണം; പ്രതി അറസ്റ്റിൽ

ആലപ്പുഴ:നഗരത്തില്‍ കുതിരപ്പന്തി വാർഡിൽ വീടിന് മുൻവശം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ.

കോട്ടയം ഈരാറ്റുപേട്ട നഗരസഭ ഒന്നാം വാർഡ് ഈരാറ്റുപേട്ട താലൂക്കിൽ കൊട്ടയിൽ വീട്ടിൽ ഫുറൂസ് ദിലീഫിനെ(33) ആണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.ആലപ്പുഴ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് കിഴക്ക് വശത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്.

ഈരാറ്റുപേട്ട, കൊടുങ്ങല്ലർ, ഞാറയ്ക്കൽ,ആലപ്പുഴ നോർത്ത്,വാഗമൺ, ആലപ്പുഴ സൗത്ത്, കടവന്ത്ര,എറണാകുളം ടൗൺ നോർത്ത് എറണാകുളം ടൗൺ സൗത്ത്, പുനലൂർ പോലീസ് സ്റ്റേഷനുകളിൽ സമാനകേസുകളിലും NDPS കേസുകളിലും ഇയാൾ പ്രതിയാണ്.

കൊടുങ്ങല്ലൂർ, ഞാറയ്ക്കൽ, എറണാകുളം ടൗൺ നോർത്ത്,എറണാകുളം ടൗൺ സൗത്ത് എന്നീ സ്റ്റേഷനുകളിൽ മുക്കുപണ്ടം പണയം വച്ച കേസുകളിലെ പ്രതിയും, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ കാപ്പ പ്രതിയുമാണ്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News