26.5 C
Kottayam
Wednesday, June 17, 2026

‘രാജ്യത്തിന്റെ പേര് ദുരുപയോഗപ്പെടുത്തി’; പ്രതിപക്ഷ സഖ്യത്തിന് INDIA എന്ന് പേരിട്ടതിനെതിരേ കേസെടുത്തു

Must read

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിച്ച വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ടതിന്‍റെ പേരിൽ കേസെടുത്ത് ഡല്‍ഹി പോലീസ്. സഖ്യത്തില്‍ ഉള്‍പ്പെട്ട 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേയാണ് കേസെടുത്തത്. ഇന്ത്യ എന്ന പദം അനുചിതമായും അന്യായമായ സ്വാധീനത്തിനായും ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ഡോ. അവിനിഷ് മിശ്ര എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യ എന്ന പേര് നല്‍കിയതിലൂടെ 26 പാര്‍ട്ടികള്‍ രാജ്യത്തിന്റെ പേര് ദുരുപയോഗപ്പെടുത്തിയെന്നും ഇന്ത്യ എന്ന പദം തിരഞ്ഞെടുപ്പില്‍ മറ്റൊരുവിധത്തിൽ ഉപയോഗിക്കുന്നത് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും പരാതിയില്‍ പറയുന്നു. ഇതിന് ഉത്തരവാദികളായ പാര്‍ട്ടികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ബരാഖംബ പോലീസ് സ്‌റ്റേഷനിലാണ് അവിനിഷ് മിശ്ര പരാതി നല്‍കിയത്.

സംഭവത്തില്‍ എംബ്ലം ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എഎപി, ജെഡിയു, ആര്‍ജെഡി, ജെഎംഎം, എന്‍സിപി ശരദ് പവാര്‍ വിഭാഗം, എന്‍സി, പിഡിപി, സിപിഎം, സിപിഐ, ആര്‍എസ്പി, ശിവ സേന (യുബിടി), എസ്പി, ആര്‍എല്‍ഡി, അപ്‌ന ദള്‍, എംഡിഎംകെ തുടങ്ങി വിശാല പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായ 26 പാര്‍ട്ടികള്‍ക്കെതിരേയാണ് കേസ്.

ഇന്ത്യ എന്ന പദത്തെ പ്രതിപക്ഷം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നും ഇത് രാജ്യത്തിന്റെ അന്തസ്സിനെ അവഹേളിച്ചുവെന്നും ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ബിജെപി സോഷ്യല്‍ മീഡിയ തലവന്‍ അഷുതോഷ് ദുബെ തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു.

- Advertisement -

ചൊവ്വാഴ്ച ബെംഗളൂരുവില്‍ സമാപിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം സമ്മേളനത്തിലാണ് പുതിയ പ്രതിപക്ഷ മുന്നണിക്ക് INDIA (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസിവ്‌ അലയന്‍സ്) എന്ന് പേര് നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today: വീണ്ടും ഇടിഞ്ഞ് സ്വർണ വില, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്...

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

ആഫ്രക്കൻ കരുത്തിൽ ഫ്രഞ്ച് കോട്ട പൊളിഞ്ഞില്ല; സെനഗലിന തകർത്ത് ഫ്രാൻസ്; നിലവിലെ റണ്ണറപ്പുകൾക്ക് ജയത്തോടെ തുടക്കം

ന്യൂ ജേഴ്‌സി: 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയായിരുന്നു നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസ് അന്ന് ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ ഒരിക്കൽ കൂടി അത്തരമൊരു മോശം തുടക്കം അവരെ...

ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ വെടിയുതിർത്തു; ജി7 ഉച്ചകോടിക്കിടെ കടുത്ത യുദ്ധഭീതി

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തതായി പരാതി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ, ബ്രിട്ടനെതിരെയുള്ള റഷ്യയുടെ ഏറ്റവും വലിയ പ്രകോപനമായാണ്...

Popular this week