24 C
Kottayam
Saturday, December 7, 2024

‘ഗോവയിൽ സഞ്ചാരികൾ കുറയുന്നു’ കണക്ക് നിരത്തിയ ആൾക്കെതിരെ കേസ്;മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി രാമാനുജ് മുഖര്‍ജി

Must read

- Advertisement -

പനാജി:ഗോവയിലെ സഞ്ചാരികളുടെ എണ്ണം കുറയുന്നെന്ന് അവകാശപ്പെടുന്ന കണക്കുകള്‍ പങ്കുവെച്ചതിന് കേസെടുത്തതിന് പിന്നാലെ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് തുറന്ന കത്തെഴുതി രാമാനുജ് മുഖര്‍ജി. വിവാദമായ തന്റെ എക്‌സ് കുറിപ്പിനെ ന്യായീകരിച്ച രാമാനുജ്, ഗോവയിൽ തങ്ങൾ വഞ്ചിക്കപ്പെട്ടതായാണ് സഞ്ചാരികൾക്ക് അനുഭവപ്പെടുന്നതെന്നും അവകാശപ്പെട്ടു. താന്‍ ഉന്നയിച്ച കാര്യം പുതിയതല്ലെന്നും കഴിഞ്ഞ ക്രിസ്മസ്- പുതുവര്‍ഷ സീസണിലെ കണക്കുകള്‍ ചൂണ്ടി സഞ്ചാരികള്‍ കുറവാണെന്ന് സര്‍ക്കാര്‍ അധികൃതര്‍ തന്നെ അഭിപ്രായപ്പെട്ടതായും കത്തില്‍ പറയുന്നു.

ഗോവയിലേക്ക് ആളുകള്‍ തിരിച്ചുവരണം. നേരത്തെ ആളുകള്‍ നേരത്തെ ഗോവയെ ഇഷ്ടപ്പെട്ടിരുന്നു, അവസരം കിട്ടുമ്പോഴൊക്കെ അവര്‍ തിരിച്ചുവരുമായിരുന്നു. ദുരനുഭവങ്ങള്‍ ഇല്ലെങ്കില്‍ ഇനിയും തിരിച്ചുവരുമെന്നും രാമാനുജ് അഭിപ്രായപ്പെട്ടു.

പങ്കുവെച്ച കണക്കുകളല്ല പോസ്റ്റിനെ വൈറലാക്കിയതെന്നാണ് രാമാനുജ് പറയുന്നത്. ഗോവയില്‍ പോയ സഞ്ചാരികള്‍ വഞ്ചിക്കപ്പെട്ടതായി മനസിലാക്കുന്നു. അവര്‍ നേരിട്ട പ്രശ്‌നങ്ങള്‍ പങ്കുവെക്കുന്നു. അതിലൂടെയാണ് പോസ്റ്റ് ചര്‍ച്ചയായതെന്നും രാമാനുജ് കുറിച്ചു.

- Advertisement -

താങ്കള്‍ക്ക് ഈ വിഷയത്തില്‍ രാഷ്ട്രീയ ബലിമൃഗത്തെയാണ് ആവശ്യമെങ്കിൽ അനന്തഫലങ്ങള്‍ അനുഭവിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍, ഇത് യഥാര്‍ഥ പ്രശ്‌നം പരിഹരിക്കില്ല. ദീര്‍ഘകാല പരിഹാരങ്ങളാണ് ആവശ്യമെന്നും വ്യക്തമാക്കിയാണ് രാമാനുജ് കത്ത് അവസാനിപ്പിക്കുന്നത്.

2019 മുതല്‍ 2023 വരെയുള്ള കണക്കുകളാണ് കഴിഞ്ഞ ചൊവ്വാഴ്ച രാമാനുജ് എക്‌സില്‍ പങ്കുവെച്ചത്. വിദേശ സഞ്ചാരികള്‍ ഗോവയെ ഉപേക്ഷിച്ചുവെന്നും റഷ്യയില്‍നിന്നും യു.കെയില്‍നിന്നുമുള്ള സഞ്ചാരികള്‍ ശ്രീലങ്കയെ തിരഞ്ഞെടുക്കുന്നുവെന്നുമായിരുന്നു രാമാനുജ് അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെ ഗോവ ടൂറിസം വകുപ്പ്ഡപ്യൂട്ടി ഡയറക്ടറുടെ പരാതിയില്‍ രാമാനുജിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗഫൂറിന്‍റെ കൊലപാതകം; ജിന്നുമ്മ അടക്കമുള്ള പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ കൊലപാതക കേസില്‍ അറസ്റ്റിലായ ഷമീനയുടേയും ഭര്‍ത്താവ് ഉബൈസിന്‍റേയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തില്‍ അന്വേഷണ സംഘം. പണം കൈകാര്യം ചെയ്ത വ്യക്തികളെ അടക്കം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം....

സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ വെടിവെച്ച് കൊലപ്പെടുത്തി; അധ്യാപകന്റെ ബൈക്കുമായി രക്ഷപ്പെട്ട് പ്ലസ് ടു വിദ്യാര്‍ത്ഥി

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ വിദ്യാര്‍ത്ഥിയുടെ വേടിയേറ്റ് സ്കൂള്‍ പ്രിന്‍സിപ്പാളിന് ദാരുണാന്ത്യം. ധമോറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപകൻ സുരേന്ദ്രകുമാർ സക്‌സേനയാണ് മരിച്ചത്. സ്കൂളിലെ ബാത്ത്റൂമില്‍ മരിച്ച നിലയിലാണ് മൃതശരീരം കണ്ടെടുത്തത്....

സ്കൂട്ടറിന് പിന്നിൽ ക്രെയിൻ ഇടിച്ചു, പിൻസീറ്റിലിരുന്ന വിദ്യാർത്ഥിനി മരിച്ചു, അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം:മലപ്പുറം പെരിന്തൽമണ്ണയിൽ ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരിയായ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനി നേഹ (21) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരിന്തൽമണ്ണയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ...

സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു ; യൂണിറ്റിന് 16 പൈസ വീതം കൂട്ടി ; ബിപിഎൽകാർക്കും ബാധകം

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. വൈദ്യുതി നിരക്ക് വർദ്ധനയ്ക്ക് ഇന്നലെ തന്നെ മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്. യൂണിറ്റിന് 16 പൈസയാണ് കൂട്ടിയത്....

ജയ്‌സ്വാളിന്റെ സ്ലെഡ്ജിംഗിന് സ്റ്റാര്‍ക്കിന്റെ പ്രതികാരം; ഇന്ത്യയെ 180 ന് എറിഞ്ഞുവീഴ്ത്തിയ ഓസീസ് ശക്തമായ നിലയില്‍

അഡ്ലെയ്ഡ്: ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്കെതിരെ ഓസ്ട്രേലിയ്ക്ക് മേല്‍ക്കൈ. ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 180 റണ്‍സിന് പുറത്താക്കിയ ഓസീസ്, ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോള്‍...

Popular this week