Home-bannerKeralaNewsRECENT POSTS
പ്രശസ്ത കാരിക്കേച്ചറിസ്റ്റ് തോമസ് ആന്റണി അന്തരിച്ചു
കോട്ടക്കല്‍: പ്രശസ്ത കാരിക്കേച്ചറിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാഡമി സെക്രട്ടറിയുമായ തോമസ് ആന്റണി(62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ കോട്ടക്കല്‍ വെച്ചായിരുന്നു അന്ത്യം. ചിത്രകലാ പരിഷത്ത് കോട്ടക്കല്‍ നടത്തുന്ന ചിത്രകലാ ക്യാമ്പില്‍ പങ്കെടുക്കാന്‍ സ്വദേശമായി കോട്ടയത്തുനിന്ന് എത്തിയ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെട്രോ വാര്‍ത്ത എക്‌സിക്യൂട്ടീവ് ആര്‍ട്ടിസ്റ്റാണ്. ദീര്‍ഘകാലം ദീപിക ദിനപ്പത്രത്തില്‍ സേവനമനുഷ്ഠിച്ച തോമസ് ആന്റണി ഏറെക്കാലം കോട്ടയം പ്രസ്‌ക്ലബ് സെക്രട്ടറിയുമായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News