24.2 C
Kottayam
Saturday, May 25, 2024

കൊല്ലത്ത് യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Must read

കൊല്ലം: കൊല്ലത്ത് യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ പാൽകുളങ്ങര തെങ്ങയം റയിൽവേ ഗേറ്റിന് സമീപത്താണ് മൃതദേഹങ്ങൾ കണ്ടത്. എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് മരണം എന്നാണ് നിഗമനം. മൃതദേഹങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

മുഖവും ശരീര ഭാഗങ്ങളും വികൃതമായ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്നതാണ് മൃതദേഹമെന്ന് കിളിക്കൊല്ലൂർ പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week