Home-bannerKeralaNewsRECENT POSTS
ബുള്‍ബുള്‍ ചുഴലിക്കാറ്റ് അതിതീവ്രമായി ബംഗാള്‍ തീരത്തേക്ക് നീങ്ങുന്നു; കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ സമുദ്രത്തോട് ചേര്‍ന്ന് രൂപംകൊണ്ട ന്യൂനമര്‍ദമാണ് അതിതീവ്രമായ ബുള്‍ബുള്‍ ചുഴലിക്കാറ്റായി ബംഗാള്‍ തീരത്തേയ്ക്ക് നീങ്ങുന്നു. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കും. നാളെ മുതല്‍ 10 വരെ തീവ്ര ചുഴലിക്കാറ്റ് നീണ്ടുനില്‍ക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, അറബിക്കടലിലെ മഹ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കു നീങ്ങുകയാണെങ്കിലും ശക്തി കുറയുന്നുണ്ട്. ഇന്ന് ഇത് ന്യൂനമര്‍ദമായി ദുര്‍ബലമാകും. ഇന്നും നാളെയും കേരളത്തില്‍ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്. നാളെ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News