27.6 C
Kottayam
Friday, March 29, 2024

ഹെലിക്കോപ്റ്ററില്‍ പറന്നിറങ്ങി കല്യാണപ്പെണ്ണിന്റെ മാസ് എന്‍ട്രി! നാട്ടുകാര്‍ കരുതിയത് രാഹുല്‍ ഗാന്ധി എം.പി ആയിരിക്കുമെന്ന്

Must read

വയനാട്: ഹെലിക്കോപ്റ്ററില്‍ പറന്നിറങ്ങി വധു, കൗതുകത്തോടെ നാട്ടുകാര്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് പഴശ്ശിരാജാ കോളേജ് ഗ്രൗണ്ടിലാണ് ഹെലിക്കോപ്റ്റര്‍ ഇറങ്ങിയത്. നാട്ടുകാര്‍ ആദ്യം കരുതിയത് രാഹുല്‍ ഗാന്ധി എം.പി വന്നെന്നാണ്. പിന്നീടാണ് ന്യൂജെന്‍ കല്യാണത്തിന് വധുവിന്റെ മാസ് എന്‍ട്രിയായിരുന്നു അതെന്ന് മനസിലായത്.

വിഐപി ആരെന്നറിയാന്‍ ഓടിയെത്തിയ നാട്ടുകാരുടെ മുമ്പിലൂടെ ഹെലിക്കോപ്റ്ററില്‍ നിന്നിറങ്ങിയ വധുവും ബന്ധുക്കളും വിവാഹം നടക്കുന്ന ആടിക്കൊല്ലി ദേവാലയത്തിലേക്ക് പോയി. ഇടുക്കി വണ്ടന്മേട് ആക്കാട്ട്മുണ്ടയില്‍ ലൂക്ക് തോമസിന്റെയും ലിസിയുടെയും മകള്‍ മരിയ ലൂക്കിന്റെയും ആടിക്കൊല്ലി കക്കുഴിയില്‍ ടോമിയുടെയും ഡോളിയുടെയും മകന്‍ വൈശാഖിന്റെയും വിവാഹമാണ് ആടിക്കൊല്ലി സെയ്ന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നടന്നത്.

വധുവിനൊപ്പം ലൂക്ക് തോമസും ഭാര്യ ലിസിയും ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ രാവിലെ ആമയാറില്‍ നിന്നു ഹെലിക്കോപ്റ്ററില്‍ വയനാട്ടിലേക്കു പുറപ്പെട്ടത്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് വയനാട്ടിലെ വിവാഹ വേദിയിലേക്ക് മകളെ ഹെലിക്കോപ്റ്ററില്‍ എത്തിച്ച് വിവാഹം നടത്താന്‍ കര്‍ഷകന്‍ കൂടിയായ ലൂക്ക് തോമസ് തീരുമാനിച്ചത്.

ബന്ധുക്കള്‍ ഞായറാഴ്ച രാവിലെ റോഡ് മാര്‍ഗം വയനാട്ടില്‍ എത്തി വിവാഹത്തില്‍ പങ്കെടുത്തു. മെയില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവയ്ക്കേണ്ടി വന്നു. വയനാട്ടിലേക്കു 14 മണിക്കൂര്‍ യാത്ര വേണ്ടിവരുമെന്നതും കൊവിഡ് പ്രതിസന്ധിയുമാണ് വെല്ലുവിളിയായത്. തുടര്‍ന്നാണ് നാലര ലക്ഷം രൂപയോളം മുടക്കി ഹെലിക്കോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week