Entertainment
ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു
മുംബൈ: പ്രശസ്ത നടന്‍ രാജ് കപൂറിന്റെ മകനും ബോളിവുഡ് നടനുമായ രാജീവ് കപൂര്‍ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും താരത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
1983ല്‍ ”ഏക് ജാന്‍ ഹേ ഹമ്” എന്ന ചിത്രത്തിലൂടെയാണ് രാജീവ് സിനിമ രംഗത്ത് അരങ്ങേറിയത്. നടനായും, നിര്‍മാതാവായും, സംവിധായകനായും അദ്ദേഹം സിനിമാരംഗത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്തരിച്ച നടന്‍ ഋഷി കപൂര്‍, രണ്‍ധീര്‍ കപൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News