25.6 C
Kottayam
Saturday, June 13, 2026

തൃശ്ശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു; വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾ ചികിത്സയിൽ, സംസ്ഥാനത്ത് രോഗബാധിതർ 132 ആയി

Must read

തൃശ്ശൂര്‍: കേരളത്തിൽ വിവിധ ജില്ലകളിൽ ആശങ്ക പരത്തിക്കൊണ്ട് ഷിഗെല്ല (Shigella) രോഗബാധ തൃശ്ശൂര്‍ ജില്ലയിലും സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നാല് വയസ്സുള്ള പെണ്‍കുട്ടിയും ഏഴ് വയസ്സുള്ള ആണ്‍കുട്ടിയുമാണ് രോഗബാധിതര്‍. ഇരുവരെയും നിലവില്‍ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ച് വിദഗ്ദ്ധ ചികിത്സ നൽകി വരികയാണ്. കുട്ടികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞയാഴ്ച കുടുംബത്തോടൊപ്പം തമിഴ്നാട്ടിലേക്ക് യാത്ര പോയി തിരിച്ചെത്തിയതിന് ശേഷമാണ് കുട്ടികള്‍ക്ക് കടുത്ത പനി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്ന് നടത്തിയ സ്രവ, മല പരിശോധനകളിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ജില്ലയില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് പ്രതിരോധ നടപടികള്‍ അതീവ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പ്രാഥമിക ഭാഗമായി കുട്ടികളുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ കിണറുകൾ ക്ലോറിനേഷൻ ചെയ്യുകയും ബോധവല്‍ക്കരണ ക്ലാസുകള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

കഴിഞ്ഞദിവസം തിരുവനന്തപുരം കാട്ടാക്കടയിലെ ഒരു പ്രമുഖ ബേക്കറിയില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന പാനീയത്തില്‍ (Welcome Drink) ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് തലസ്ഥാന ജില്ലയിലും കടുത്ത പ്രതിരോധ പ്രവര്‍ത്തനങ്ങളും ഹോട്ടലുകളിൽ വ്യാപക റെയ്ഡുകളും ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം 18 പേര്‍ക്കാണ് പുതുതായി ഷിഗെല്ല സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ കേരളത്തിലുടനീളം 132 പേര്‍ക്ക് രോഗബാധ ഉണ്ടായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

നിലവിൽ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ആറ് ജില്ലകളിലാണ് വൻതോതിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മലിനമായ വെള്ളത്തിലൂടെയും കൃത്യമായി പാകം ചെയ്യാത്ത പഴകിയ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഷിഗെല്ല ബാക്ടീരിയ മനുഷ്യശരീരത്തിലേക്ക് പകരുന്നത്. രോഗം പടരാൻ വലിയ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ വ്യക്തിശുചിത്വത്തിലും ഭക്ഷണ കാര്യങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് കർശന നിര്‍ദ്ദേശവും മാർഗ്ഗരേഖയും പുറപ്പെടുവിച്ചു.

- Advertisement -

ആരോഗ്യവകുപ്പിന്റെ പ്രധാന മുൻകരുതൽ നിർദ്ദേശങ്ങൾ:

  • കുടിക്കാൻ എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.
  • ഭക്ഷണത്തിന് മുൻപും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
  • തുറന്നുുവെച്ചതോ പഴകിയതോ ആയ ഭക്ഷണപദാർത്ഥങ്ങൾ, പാനീയങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കുക.
  • കല്യാണങ്ങൾ, മറ്റ് പൊതുചടങ്ങുകൾ എന്നിവടങ്ങളിൽ വിതരണം ചെയ്യുന്ന വെൽക്കം ഡ്രിങ്കുകൾ, സാലഡുകൾ എന്നിവ തയ്യാറാക്കുമ്പോൾ അതീവ ശുചിത്വം പാലിക്കുക.
  • കുട്ടികൾക്ക് കടുത്ത വയറിളക്കം, മലത്തോടൊപ്പം രക്തം പോകൽ, പനി എന്നിവ കണ്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിക്കുക.

English Summary

The Shigella bacterial infection has been confirmed in Thrissur district, with two children testing positive in Wadakkanchery. A 4-year-old girl and a 7-year-old boy, who recently returned from a trip to Tamil Nadu, exhibited symptoms and are now undergoing treatment at the Thrissur Medical College Hospital. Following this, the health department has intensified preventive measures, including awareness drives and chlorination in the region. Recently, Shigella bacteria was also detected in a beverage sold at a bakery in Kattakkada, Thiruvananthapuram. With 18 new cases reported yesterday, the total number of infected persons in the state has reached 132, spanning six districts: Thiruvananthapuram, Kollam, Thrissur, Kozhikode, Malappuram, and Wayanad.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രേണു സുധി ഗുരുതരമായ അസുഖത്തോട് പോരാടുന്നു; കോട്ടയം മെഡിക്കൽ കോളേജിൽ തുടർചികിത്സ

കോട്ടയം: മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ രേണു സുധി (അന്തരിച്ച പ്രമുഖ നടൻ കൊല്ലം സുധിയുടെ ഭാര്യ) ഗുരുതരമായ ഒരു അസുഖത്തോട് കടുത്ത പോരാട്ടത്തിലാണെന്ന നടുക്കുന്ന വിവരങ്ങൾ പുറത്ത്. കേരള ഹോം ഡിസൈൻ...

പതിനാറുകാരിയുടെ പീഡനം;പ്രതി അമ്മയെ പരിചയപ്പെട്ടത് ജയിലിൽ, കുട്ടി പിതാവിനാലും പീഡിപ്പിക്കപ്പെട്ടു

കാസർകോട്: മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ യുവതി ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അതീവ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ അമ്മയുടെ അടുത്ത സുഹൃത്തായ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി...

കോഴിക്കോട്ട് നിപ ഭീതിയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിലുള്ള മൂന്നുപേരുടെ പരിശോധനാ ഫലം നെഗറ്റീവ്, പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രി നാളെ എത്തും

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആശങ്കയിലായിരുന്ന കോഴിക്കോട് ജില്ലയ്ക്ക് വലിയ ആശ്വാസമായി സ്രവ പരിശോധനാ ഫലം പുറത്ത്. ഹൈറിസ്ക് സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്നുപേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ പ്രാഥമിക ഘട്ടത്തിൽ രോഗവ്യാപന...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും ഭാര്യ സംഗീതയും വീണ്ടും ഒന്നിക്കുന്നു? ജന്മദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനമെന്ന് അഭ്യൂഹം, ചർച്ചയായി കുടുംബാംഗങ്ങളുടെ ഇടപെടൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും പ്രമുഖ നടനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചനക്കേസ് തികച്ചും അപ്രതീക്ഷിതമായ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്ന ഇരുവരും തങ്ങൾക്കിടയിലെ ഭിന്നതകൾ...

അസമിൽ സൈനിക വിമാനം തകർന്നുവീണു, തീ പടർന്നത് ലാൻഡുചെയ്തതിന് തൊട്ടുപിന്നാലെ

ദിസ്പൂർ: അസമിൽ സൈനിക കാർഗോ വിമാനം തകർന്നു. ജോർഹട്ട് വ്യോമതാവളത്തിലായിരുന്നു അപകടം. എഎൻ 32 വിമാനമാണ് ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് വിമാനം ലാൻഡ് ചെയ്യുകയും തുർടന്ന് തീപിടിച്ച് തകരുകയുമായിരുന്നു എന്നാണ്...

Popular this week