‘മത്തായിച്ചാ മുണ്ടല്ല നിക്കര്‍, നിക്കര്‍’; കമന്റിന് കിടിലന്‍ മറുപടിയുമായി ആര്യ
മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് അവതാരകയും നടിയുമായ ആര്യ. താരത്തിന്റെ പുത്തന്‍ മേക്കോവര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ വൈറലായിരുന്നു. ഹുഡഡ് ഡെനിം ഷര്‍ട്ട് ധരിച്ച് ബോള്‍ഡ് ലുക്കിലെത്തിയ ആര്യയുടെ ചിത്രങ്ങള്‍ ചര്‍ച്ചയായതോടെ പിന്നാലെ സൈബര്‍ ആക്രമണങ്ങളും തുടങ്ങി.
ഇപ്പോളിതാ ട്രോള്‍ ആയി പരിഹസിച്ച് എത്തിയ ഒരു കമന്റിന് രസകരമായ മറുപടി കൊടുത്തിരിക്കുകയാണ് ആര്യ ഇപ്പോള്‍. ”മത്തായിച്ച മുണ്ട് മുണ്ട്” എന്നാണ് ഒരു കമന്റ്. പിന്നാലെ മറുപടിയുമായി രംഗത്തെത്തി. ”മത്തായിച്ചാ മുണ്ടല്ല നിക്കര്‍, നിക്കര്‍” എന്നാണ് താരത്തിന്റെ മറുപടി കമന്റ്.
ആര്യയുടെ മറുപടിക്ക് കൈയടിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.ചിത്രങ്ങള്‍ക്ക് നല്ല കമന്റ് നല്‍കിയവര്‍ക്കും ആര്യ മറുപടി നല്‍കിയിട്ടുണ്ട്. ഇതിന്റെ പേരില്‍ ചിലപ്പോള്‍ അവഗണന ഉണ്ടായേക്കാം, പക്ഷെ പേഴ്‌സണാലിറ്റി അത് കീപ്പ് ചെയ്തിട്ടുണ്ട്, കാണുമ്പോള്‍ കുരു പൊട്ടുന്നവരോട് പോകാന്‍ പറ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.