ബോബി ചെമ്മണ്ണൂര്‍ മുതല്‍ അഹാന വരെ; ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ സാധ്യത പട്ടിക പുറത്ത്
ബിഗ് ബോസ് മലയാളം മൂന്നാം സീസണായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മൂന്നാം സീസണ്‍ അവതാരകനായ മോഹന്‍ലാല്‍ പ്രഖ്യാപിയ്ക്കുകയും ചെയ്തു. ഇതോടെ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച ആരൊക്കെയാണ് മത്സരാര്‍ത്ഥികള്‍ എന്നതാണ്. നിരവധി പേരുടെ പേരുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഇപ്പോഴിതാ ‘ടൈംസ് ഓഫ് ഇന്ത്യ’ മത്സരാര്‍ത്ഥികളുടെ സാധ്യതാ പട്ടിക പുറത്തു വിട്ടിരിക്കുകയാണ്. പത്ത് പേരുടെ പേരുകളാണ് പുറത്ത് വിട്ടിരിയ്ക്കുന്നത്. അതില്‍ ഒരു പേര് വ്യവസായിയായ ബോബി ചെമ്മണ്ണൂരിന്റേതാണ്, നടി അഹാന കൃഷ്ണയാണ് മറ്റൊരാള്‍. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് മറ്റൊരാള്‍, അഭിനേതാവും കോമഡി കലാകാരനുമായ നോബി മാര്‍ക്കോസ്, ഗായിക ആര്യ ദയാല്‍, നടിയും അവതാരകയുമായ സുബി സുരേഷ്, നര്‍ത്തകന്‍ റംസാന്‍ മുഹമ്മദ്, ആര്‍.ജെ കിടിലം ഫിറോസ്, ട്രാന്‍സ്ജെന്‍ഡര്‍ മോഡലും ആക്ടിവിസ്റ്റുമായ ദീപ്തി കല്യാണി, സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ രാജേഷ് എന്നിവരുടെ പേരുകളാണ് പുറത്ത് വിട്ടിരിയ്ക്കുന്നത്.