KeralaNewsRECENT POSTS
പയ്യന്നൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ സ്‌ഫോടനം
കണ്ണൂര്‍: പയ്യന്നൂര്‍ കാങ്കോല്‍ ആലപ്പടമ്പില്‍ ബി.ജെ.പി പ്രവര്‍ത്തകനും ജനം ടി.വി കാമറാമാനുമായി യുവാവിന്റെ വീടിന് മുന്നില്‍ സ്‌ഫോടനം. റിട്ടയേര്‍ഡ് അധ്യാപകന്‍ കുന്നുമ്മല്‍ കരുണാകരന്റെ മകനും ബിജെപി പ്രവര്‍ത്തകന്‍ ശ്രീജയന്റെ വീടിന് മുന്നിലെ റോഡിലാണ് സ്‌ഫോടനമുണ്ടായത്. അര്‍ദ്ധരാത്രി 12.30 ഓടെയായിരുന്നു സ്‌ഫോടനം. ബൈക്കിലെത്തിയ സംഘമാണ് സ്‌ഫോടനം നടത്തിയതെന്നാണ് സൂചന.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിസരങ്ങളില്‍ തെരച്ചില്‍ നടത്തി. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദരും സംഭവസ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തി. മുമ്പ് ശ്രീജയന്റെ വീടിന് മുന്നില്‍ റീത്ത് വച്ച സംഭവമുണ്ടായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News