BusinessInternationalNews

മസ്‌കുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ഷാനഹാന്‍ തുറന്നുപറഞ്ഞു;ഗൂഗിൾ സഹസ്ഥാപകന്റെ ഭാര്യയുമായുള്ള ബന്ധം ചര്‍ച്ചയാവുന്നു

വാഷിംഗ്ടണ്‍:ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കും ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ഗെ ബ്രിന്നിന്റെ മുന്‍ഭാര്യയും അഭിഭാഷകയുമായ നിക്കോള്‍ ഷാനഹാനുമായുള്ള ബന്ധവും കെറ്റമിന്‍ ഉപയോഗവും വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ഇരുവരും തമ്മില്‍ ബന്ധം ഉണ്ടായിരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത എട്ടോളം വ്യക്തികളേയും രേഖകളേയും ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ചര്‍ച്ചയാവുന്നത്.

2021-ല്‍ ഇലോണ്‍ മസ്‌കും ഷാനഹാനും ഒരു പാര്‍ട്ടിക്കിടെ ഒന്നിച്ച് കെറ്റമിന്‍ ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാനഹാന്‍ 2021-ല്‍ ഒരു ജന്മദിന വിരുന്ന് സംഘടിപ്പിച്ചിരുന്നു. സെര്‍ഗെ ബ്രിന്നിന്റെ ദീര്‍ഘകാലമായുള്ള സുഹൃത്തു കൂടിയായ മസ്‌കും പാര്‍ട്ടില്‍ പങ്കെടുത്തു. അതേവര്‍ഷം തന്നെ മസ്‌കിന്റെ സഹോദരന്‍ മിയാമിയില്‍ നടത്തിയ സ്വകാര്യ വിരുന്നിലും ഷാനഹാനും മസ്‌കും പങ്കെടുത്തിരുന്നു. ഇവിടെവെച്ച് ഇരുവരും ഒരുമിച്ച് കെറ്റമിന്‍ ഉപയോഗിച്ചുവെന്നും പാര്‍ട്ടിക്കിടെ മണിക്കൂറുകളോളം ഇരുവരെയും കാണാതായെന്നും പരിപാടിയില്‍ പങ്കെടുത്ത നാലുപേരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മസ്‌കുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ഷാനഹാന്‍ സെര്‍ഗേ ബ്രിന്നിനോട് തുറന്ന് പറഞ്ഞുവെന്നും ഇക്കാര്യം മറ്റ് ചിലരോടും ഷാനഹാന്‍ പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-ല്‍ തന്നെ ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അന്ന് ആരോപണങ്ങള്‍ വ്യാജമാണെന്ന് മസ്‌ക് പ്രതികരിക്കുകയും ചെയ്തു.

‘സെര്‍ഗെയും ഞാനും സുഹൃത്തുക്കളാണ്. കഴിഞ്ഞ രാത്രിയും ഞങ്ങള്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ മാത്രമേ നിക്കോളിനെ ഞാന്‍ കണ്ടിട്ടുള്ളൂ. അതും നിരവധിയാളുകള്‍ ചുറ്റിലുമുള്ളപ്പോള്‍ മാത്രം. റൊമാന്റിക്ക് ആയി ഒന്നുമില്ല.’ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു.

എന്നാല്‍, പാര്‍ട്ടിക്കിടെ ഒന്നും സംഭവിച്ചിട്ടില്ലെന്നും മകളുടെ ഓട്ടിസം ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്ന് സംസാരിച്ചിരുന്നതെന്നും ഷാനഹാന്‍ കഴിഞ്ഞ വര്‍ഷം പ്രതികരിച്ചു. വഞ്ചനയുടെ പേരില്‍ തന്റെ പേര് ചര്‍ച്ചയാകുന്നതിലെ രോഷവും വിഷമവും ഷാനഹാന്‍ അന്ന് പ്രകടിപ്പിച്ചു.

നികോളുമായി ബന്ധത്തിലാകുന്നത് വരെ സെര്‍ഗെ ബ്രിനും മസ്‌കും നല്ല സുഹൃത്തുക്കളായിരുന്നുവെന്നായിരുന്നു വാര്‍ത്ത. ബ്രിന്‍ ജനുവരിയില്‍ വിവാഹ മോചനത്തിന് അപേക്ഷിച്ചുവെന്നും 2021 ഡിസംബര്‍ 15-ന് ഷനാഹനുമായി വേര്‍പിരിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2021 ഡിസംബര്‍ 15 മുതല്‍ താനും ഷാനഹാനും വേര്‍പിരിഞ്ഞിരിക്കുകയാണെന്നും പൊരുത്തക്കേടുകളുണ്ടെന്നും അവകാശപ്പെട്ട് 2022 ജനുവരിയിലാണ് ബ്രിന്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button