ഇടുക്കിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; ഒന്നരക്കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

ഇടുക്കി: കുമിളിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഒന്നരക്കോടി രൂപയുടെ ലഹരിമരുന്നാണ് പിടികൂടിയത്. ഒരു കിലോ ഹാഷിഷ് ഓയിലും 25 കിലോ കഞ്ചാവും ഉള്‍പ്പെടെയാണ് പിടിച്ചെടുത്തത്.

അതിര്‍ത്തിയിലേക്ക് കടത്തുന്ന ലഹരിമരുന്നുകളെ കുറിച്ച് സ്പെഷ്യല്‍ സ്‌ക്വാഡ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കുമളിയില്‍ നിന്ന് വന്‍ ലഹരിമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കട്ടപ്പന സ്വദേശികളെ കസ്റ്റഡിയില്‍ എടുത്തു. റെനി, പ്രദീപ്, മഹേഷ് എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്.

അതേസമയം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്‍ സ്ഫോടക ശേഖരം പിടികൂടി. ചെന്നൈ- മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് സ്ഫോടക ശേഖരം പിടികൂടിയത്.

117 ജലാറ്റിന്‍ സ്റ്റിക്കുകളും 350 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. ആര്‍പിഎഫിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയില്‍ നിന്ന് തലശേരിയിലേക്കാണ് ഇവര്‍ ടിക്കറ്റ് എടുത്തിരുന്നത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News