‘ശ്രീദേവിയ്ക്ക് ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നടി ഞാന്‍ ആണ്’; സ്വയം പ്രശംസിച്ച് കങ്കണ
മുംബൈ:ശ്രീദേവിക്ക് ശേഷം ഹിന്ദി സിനിമയില്‍ കോമഡി ചെയ്യുന്ന ഒരേയൊരു നടി താനെന്ന് സ്വയം പ്രഖ്യാപിച്ച് നടി കങ്കണ റണാവത്ത്. കങ്കണയും മാധവനും പ്രധാന വേഷത്തില്‍ എത്തിയ തനു വെഡ്സ് മനു എന്ന ചിത്രം പുറത്തിറങ്ങിയിട്ട് 10 വര്‍ഷം തികയുന്ന വേളയിലാണ് കങ്കണയുടെ പ്രസ്താവന. കങ്കണയുടെ കരിയറില്‍ തന്നെ പുതിയ വഴിതുറക്കാന്‍ സഹായിച്ച് ചിത്രമാണ് തനു വെഡ്സ് മനു.
‘ഞാന്‍ പരുക്കന്‍ കഥാപാത്രങ്ങളില്‍ കുടുങ്ങികിടക്കുകയായിരുന്നു, ഈ ചിത്രം കരിയര്‍ തന്നെ മാറ്റിമറിച്ചു. കോമഡിയുമായി മുഖ്യധാരാസിനിമയിലേക്കുള്ള? എന്റെ കടന്നുവരവ് അതായിരുന്നു. ക്വീറന്‍, ഡാറ്റോ എന്നിവരോടൊപ്പം ഞാന്‍ എന്റെ കോമിക് ടൈമിക് ശക്തിപ്പെടുത്തി. ഇതിഹാസതാരം ശ്രീദേവിയ്ക്ക് ശേഷം കോമഡി ചെയ്യുന്ന ഒരേ ഒരു നായികയായി ഞാന്‍ മാറി,” എന്നാണ് കങ്കണ കുറിക്കുന്നത്.
‘തനു വെഡ്സ് മനു’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുന്‍പ് മധുര്‍ ഭണ്ഡാര്‍ക്കറുടെ ‘ഫാഷന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്‌കാരം കങ്കണ നേടിയിരുന്നു. മറ്റൊരു ട്വീറ്റില്‍ സംവിധായകന്‍ ആനന്ദിനും തിരക്കഥാകൃത്ത് ഹിമാന്‍ഷു ശര്‍മ്മയ്ക്കും കങ്കണ നന്ദി പറയുന്നുണ്ട്.
‘ഹിറ്റുകള്‍ സൃഷ്ടിച്ചെടുക്കാന്‍ കഷ്ടപ്പെടുന്ന നിര്‍മ്മാതാക്കളായി അവരെന്നെ സമീപിച്ചപ്പോള്‍ അവര്‍ക്കൊരു കരിയര്‍ ഉണ്ടാക്കി കൊടുക്കാമെന്ന് ഞാനോര്‍ത്തു, എന്നാല്‍ അവര്‍ എന്റെ കരിയര്‍ മികച്ചതാക്കുകയാണ് ചെയ്തത്. ഏത് സിനിമ ഹിറ്റാവും, ഏത് ആവില്ല എന്നൊന്നും ആര്‍ക്കും പ്രവചിക്കാനാവില്ല. എല്ലാം വിധിയാണ്, എന്റെ വിധി നിങ്ങളില്‍ ആയത് സന്തോഷമുള്ള കാര്യമാണ്,” കങ്കണ കുറിക്കുന്നു.