പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പെണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: പത്ത് വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ഒതുക്കുങ്ങല്‍ സ്വദേശി മുഹമ്മദിനെയാണ് മലപ്പുറം ഡി.വൈ.എസ്.പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

നിരവധി തവണ ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അധ്യാപകനെതിരെ അഞ്ച് പെണ്‍കുട്ടികളാണ് പോലീസില്‍ പരാതി നല്‍കിയത്. പീഡനത്തിരയായ പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടര്‍ന്ന് മലപ്പുറം വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് മറ്റുള്ള കുട്ടികളും പീഡന പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണം തുടങ്ങിയതോടെ മുഹമ്മദ് ഒളിവില്‍ പോയി. പോലീസിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News