വാക്‌സിന്‍ കിട്ടാനില്ല; മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഒരാള്‍ക്ക് രണ്ടു തവണ കൊവിഡ് വാക്‌സിന്‍ കുത്തിച്ചെന്ന് പരാതി

വടശേരിക്കര: സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം തുടരുമ്പോള്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഒരാള്‍ക്ക് രണ്ടു തവണ കോവിഡ് വാക്സിന്‍ കുത്തിവച്ചെന്ന് പരാതി. വെച്ചൂച്ചിറ 15-ാം വാര്‍ഡ് അച്ചടിപ്പാറയില്‍ നടന്ന ക്യാമ്പില്‍ കുന്നം നിരവത്ത് എന്‍.കെ. വിജയനാണ് രണ്ടു തവണ കുത്തിവയ്പ്പെടുത്തത്. ആദ്യഡോസ് വാക്സിനെടുക്കാന്‍ എത്തിയതായിരുന്നു വിജയന്‍.

രണ്ടു കുത്തിവയ്പും കഴിഞ്ഞതോടെ പ്രമേഹ രോഗിയായ വിജയന്റെ മുഖത്ത് നീരു വന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ആദ്യഡോസ് എടുത്തശേഷം നിരീക്ഷണ കേന്ദ്രത്തില്‍ വിശ്രമിച്ച വിജയനെ മറ്റൊരു നഴ്സ് എത്തി വീണ്ടും കുത്തിവയ്ക്കുകയായിരുന്നത്രേ.

ഒരു തവണ വാക്സിനെടുത്തെന്ന് പറയും മുമ്പ് നഴ്സ് കുത്തിവച്ചിരുന്നെന്ന് വിജയന്‍ പറഞ്ഞു. തെറ്റ് മനസിലാക്കിയ നഴ്സ് മരുന്ന് ഞെക്കിക്കളഞ്ഞിട്ടുണ്ടെന്ന് വിജയനെ അറിയിച്ചു. തിമിരത്തിന്റെ ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്നയാളാണ് വിജയന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News