കോട്ടയത്ത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ പീഡിപ്പിച്ച അമ്പതുകാരന് അഞ്ച് വര്‍ഷം കഠിന തടവ്
കോട്ടയം: കോട്ടയത്ത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ അമ്പതുകാരന് അഞ്ചു വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും. അയര്‍ക്കുന്നം മടയില്‍ വീട്ടില്‍ രാജുവിനെയാണ് (50) കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ശിക്ഷിച്ചത്. പോക്‌സോ നിയമപ്രകാരം 2014ല്‍ മണര്‍കാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പെണ്‍കുട്ടിയുടെ വീട്ടിലെത്തി പലദിവസങ്ങളിലും രാജു പീഡിപ്പിച്ചിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയെ അപായപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയായിരുന്നു. ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിന്റെ വിവരം സഹപാഠിയോട് പറയുകയായിരുന്നു.
തുടര്‍ന്ന് സഹപാഠിയുടെ നിര്‍ദേശാനുസരണം മാതാപിതാക്കളെയും വിവരം അറിയിച്ചു. തുടര്‍ന്ന് മണര്‍കാട് പോലീസ് കേസെടുക്കുകയും രാജുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസില്‍ 19 സാക്ഷികളെ വിസ്തരിച്ചു. ശിക്ഷിക്കപ്പെട്ടതോടെ ജാമ്യം റദ്ദാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.