നോബി മുതൽ മണിക്കുട്ടൻ വരെ, ബിഗ് ബോസ് മത്സരാർത്ഥികൾ ഇവർ
കൊച്ചി:ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിലെ മൂന്നാം സീസണിനു തുടക്കമായി. നടനും ഹാസ്യവേദികളിലെ സ്ഥിരം സാന്നിധ്യവുമായ നോബി മാർക്കോസാണ് ആദ്യ മത്സരാർത്ഥി.നോബിയെ മോഹൻലാൽ ഷോയിലേക്ക് സ്വാഗതം ചെയ്തു.
സൂര്യ മേനോൻ
ആർ ജെ സൂര്യ മേനോൻ ആണ് ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥി. ഏതാനും സിനിമകളിലും പ്രത്യക്ഷപ്പെട്ട സൂര്യ ആദ്യത്തെ ഫീമെയിൽ ഡി ജെമാരിൽ ഒരാളാണ് സൂര്യ
മജിസിയ ഭാനു
പവർ ലിഫ്റ്റിംഗ് ചാമ്പ്യയും മോഡലും ഡോക്ടറുമാണ് മജിസിയ ഭാനുവും ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ചു. വടകര സ്വദേശിയാണ് മജിസിയ.
മണിക്കുട്ടൻ
നടൻ മണികുട്ടനാണ് ബിഗ് ബോസിന്റെ പുതിയ സീസണിലെ മറ്റൊരു അതിഥി.
ആർ ജെ കിടിലം ഫിറോസ്
ബിഗ് ബോസ് ഹൗസിലേക്ക് മൂന്നാമത്തെ മത്സരാർത്ഥിയും എത്തി. ആർ ജെ ഫിറോസ് ആണ് ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥി. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട് കിടിലം ഫിറോസ് എന്നറിയപ്പെടുന്ന ഫിറോസ് അസീസ്.
ബിസിനസ് വുമണും സൈക്കോളജിസ്റ്റുമായ ഡിംപൽ ഭായി ആണ് ബിഗ് ബോസിലെ രണ്ടാമത്തെ മത്സരാർത്ഥി. കാൻസർരോഗത്തെ അതിജീവിച്ച പെൺകുട്ടിയാണ് ഡിംപൽ. മീററ്റ് സ്വദേശിയാണ് ഡിംപിളിന്റെ അച്ഛൻ. അമ്മ കട്ടപ്പന സ്വദേശിയാണ് .