32.8 C
Kottayam
Friday, March 29, 2024

അടുക്കിവെച്ച പോലെ വാഹനങ്ങളുടെ വന്‍ നിര; ഭാരത് ബന്ദില്‍ ഡല്‍ഹിയില്‍ കിലോമീറ്ററുകള്‍ വീണ്ട ഗതാഗതക്കുരുക്ക് (വീഡിയോ)

Must read

ന്യൂഡല്‍ഹി: കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ വന്‍ ഗതാഗതക്കുരുക്ക്. ഡല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിയില്‍ ഒന്നര കിലോമീറ്റര്‍ നീളത്തിലാണ് വാഹനങ്ങളുടെ നിര നീണ്ടത്. നോയിഡ അതിര്‍ത്തിയിലും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

ഭാരത് ബന്ദിന്റെ സാഹചര്യത്തില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. കനത്ത പരിശോധനകള്‍ക്ക് ശേഷമാണ് വാഹനങ്ങള്‍ ഡല്‍ഹിയിലേക്ക് കടത്തിവടുന്നത്. പൊലീസിന് പുറമെ, അര്‍ധസൈനിക വിഭാഗങ്ങളെയും സുരക്ഷാ ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടുണ്ട്.

സുരക്ഷ കണക്കിലെടുത്ത് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പണ്ഡിറ്റ് ശ്രീരാംശര്‍മ്മ സ്റ്റേഷന്‍ അടച്ചു. ഭാരത് ബന്ദിനെ തുടര്‍ന്ന് ഉത്തരറെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ താളം തെറ്റി. ഡല്‍ഹിയില്‍ 20 ഡിവിഷനുകളിലാണ് പ്രതിഷേധക്കാര്‍ റെയില്‍വേ ഉപരോധിച്ചത്.

ഡല്‍ഹി, അംബാല, ഫിറോസ് പൂര്‍ ഡിവിഷനുകളില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. അംബാല, ഫിറോസ്പൂര്‍ ഡിവിഷനുകളിലെ 25 ട്രെയിന്‍ സര്‍വീസുകളെ ബന്ദ് മൂലം തടസ്സപ്പെട്ടതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. ചെന്നൈയിലെ അണ്ണാശാലൈയില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ബാരിക്കേഡ് തകര്‍ത്ത് മുന്നേറിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week