സമയം വച്ച് കാണേണ്ട ഗതികേട് തനിക്കില്ല; സുധാകരനെതിരേ ആഞ്ഞടിച്ച് മുല്ലപ്പള്ളി

കോഴിക്കോട്: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരേ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. താന്‍ ഫോണ്‍ എടുക്കുന്നില്ലെന്ന കെ. സുധാകരന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

കെപിസിസി അധ്യക്ഷനെ മുന്‍കൂട്ടി അനുവാദം വാങ്ങി പോയി കാണേണ്ട ഗതികേട് തനിക്കില്ല. സ്ലോട്ട് വച്ച് കെപിസിസി അധ്യക്ഷനെ കാണേണ്ട സാഹചര്യമില്ല. അങ്ങനെ വന്നാല്‍ അദ്ദേഹത്തെ കാണുന്ന അവസാന ആളായിരിക്കും താനെന്നും മുല്ലപ്പള്ളി പറഞ്ഞു.

വി.എം. സുധീരന്‍ പറയുന്ന കാര്യങ്ങള്‍ മുഖവിലക്കെടുക്കാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാവില്ല. ഏകാധിപത്യ ശൈലിയിലാണ് നേതൃത്വം പെരുമാറുന്നതെന്നും താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയില്‍ മുല്ലപ്പള്ളി പറഞ്ഞു. സുധീരനെയും മുല്ലപ്പള്ളിയെയും പോലുള്ള മുതിര്‍ന്ന നേതാക്കളെ ഫോണില്‍ വിളിക്കാറുണ്ടെന്നും എന്നാല്‍ പലരും പ്രതികരിക്കാറില്ലെന്നുമാണ് കഴിഞ്ഞ ദിവസം സുധാകരന്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News