അതിജീവിതയല്ല മഞ്ജുവായിരുന്നു ലക്ഷ്യമെന്നാണ് കരുതിയത്,മഞ്ജു വാര്യറോട് ഒറ്റയ്ക്ക് കാറില്‍ സഞ്ചരിക്കരുതെന്ന് പറഞ്ഞു: എനിക്ക് ഭയമായിരുന്നു:വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി
കൊച്ചി: ദിലീപ് ഇടപെട്ട് കുറേ സിനിമകളില്‍ നിന്നും തന്നെ മാറ്റുന്നുണ്ടെന്ന കാര്യ അതിജീവിത തന്നോട് പറഞ്ഞിരുന്നുവെന്ന വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സിനിമ മേഖലയില്‍ നിന്നും തന്നെ വല്ലാതെ മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ഒരുപാട് സിനിമകളില്‍ നിന്ന് എന്നെ ദിലീപ് ഇടപെട്ട് ഒഴിവാക്കിപ്പിച്ചുവെന്നായിരുന്നു അന്ന് അതീജിവിത തന്നോട് പറഞ്ഞതെന്ന് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു.
തന്നെ സിനിമകളില്‍ നിന്നും ഒഴിവാക്കാന്‍ പല സംവിധായകരേയും ഭീഷണിപ്പെടുത്തി. തന്നെ ആ സിനിമയില്‍ നിന്ന് മാറ്റണം എന്ന് വളരെ പ്രശ്സ്തനായിട്ടുള്ള സംവിധായകന്റെ അടുത്ത് പറഞ്ഞ് മാറ്റി എന്നും അതിജീവിത തന്നെ തന്നോട് പറഞ്ഞതായും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യറുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.
ഞാന്‍ വിചാരിച്ചത് അതിജീവിത ഈ അവസ്ഥയില്‍ വരുമെന്ന് അല്ലായിരുന്നു. എനിക്ക് മഞ്ജുവിനെ ഓര്‍ത്തായിരുന്നു നല്ല ഭയം ഉണ്ടായിരുന്നത്. സൂക്ഷിക്കണമെന്ന കാര്യം ഞാന്‍ പലപ്പോഴും ആ ദിനങ്ങളില്‍ ഞാന്‍ മഞ്ജു വാര്യറോട് പറഞ്ഞിരുന്നു. പ്രത്യേകിച്ച് കാറില്‍ പോകുമ്പോള്‍ പ്രത്യേകം സൂക്ഷണിക്കണമെന്ന് പറഞ്ഞത്. എന്തോ അതി ജീവിതയ്ക്കാണ് അങ്ങനെയൊരു ദുര്യോഗം വന്നതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.
ഒറ്റയ്ക്ക് കാറില്‍ സഞ്ചരിക്കരുത്. കഴിയുന്നതും ഒറ്റയ്ക്ക് എവിടേയും പോകാതിരിക്കുക. ആരെങ്കിലും ഉണ്ടാകണം എന്നൊക്കെ ഞാന്‍ മഞ്ജു വാര്യറെ ഉപദേശിച്ചിരുന്നു. ടാക്സിയില്‍ പോകരുത് എന്നെല്ലാം പറഞ്ഞു. അപ്പോള്‍ ‘അങ്ങനെയൊക്കെ സംഭവിക്കുമോ ചേച്ചീ?’ എന്നായിരുന്നു എന്നോട് മഞ്ജു ചോദിച്ചത്. അങ്ങനെയല്ല, നമുക്കറിയില്ല, എന്നാലും ഒന്ന് സൂക്ഷിച്ചോളൂ എന്ന് ഞാന്‍ പറഞ്ഞു.
ഇത്തരം കാര്യങ്ങള്‍ എന്റെ ജീവിത്തില്‍ അനുഭവിച്ചതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്. അപകടങ്ങളുണ്ടാകാതെ സൂക്ഷിക്കണം. നീയൊരു ഡാന്‍സറാണ് എന്നും പറഞ്ഞിരുന്നു. യഥാര്‍ത്ഥതില്‍ മഞ്ജുവിന് അന്ന് അഭിനയത്തിലേക്ക് വീണ്ടും മടങ്ങിവരാന്‍ താല്‍പര്യമില്ലായിരുന്നു. ഡാന്‍സില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു അന്നത്തെ തീരുമാനം. പിന്നെയാണ് മഞ്ജുവിന്റെ ജീവിതം മാറി മറിയുന്നത്. പരസ്യങ്ങളിലൂടെ വീണ്ടും വരുന്നത്. ആ സമയത്തൊക്കെ എനിക്കൊരു ഭയമുണ്ടായിരുന്നു. പക്ഷെ, അതൊരിക്കലും അതിജീവിതയായ പെണ്‍കുട്ടിയിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.
എന്നോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മഞ്ജു വാര്യര്‍ പൊലീസിനോട് നേരത്തെ പറഞ്ഞിട്ടുണ്ടാകുമെന്നാണ് മനസ്സിലാക്കുന്നത്. നടിയുടെ വിഷയവുമായി ഞാന്‍ പറഞ്ഞ കാര്യം ഏതെങ്കിലും വിധത്തില്‍ സാഹകരമാവുമോ എന്നും എനിക്ക് അറിയില്ല. മഞ്ജുവിനെക്കുറിച്ച് മോശമായ രീതിയിലുള്ള ചിലെ ശബ്ദങ്ങള്‍ സന്ദേശങ്ങള്‍ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് ആ സമയത്ത് അവര്‍ എത്രമാത്രം ബുദ്ധിമുട്ടിയിരുന്നുവെന്ന് എനിക്ക് പറയേണ്ടി വന്നത്.
ഞാന്‍ പറയുന്ന കാര്യങ്ങള്‍ പൊലീസ് ഏതെങ്കിലും വിധത്തില്‍ സഹായകരമാവുമെങ്കില്‍ തീര്‍ച്ചയായും അതിന് ഞാന്‍ തയ്യാറാണ്. അതിന് എനിക്ക് പേടിയുമില്ല. ഒരു ചര്‍ച്ചയായതിനാല്‍ വളരെ വേഗത്തിലാണ് അന്ന് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞത്. അന്ന് രാത്രി മഞ്ജുവിനെക്കുറിച്ച് എന്നോട് പറഞ്ഞ് കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടില്ല. വളരെ ചുരുക്കിയാണ് അന്ന് പറഞ്ഞത്. പൊലീസ് എന്നോട് ചോദിക്കുകയാണ് തീര്‍ച്ചയായി അതെല്ലാം വിശദമായി തന്നെ ഞാന്‍ പറയുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു