ഈ കേസിലെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു, പിറകീന്ന് കാല് വാരുന്ന പോലെയായി’; പൊലീസ് മാറ്റത്തില്‍ പ്രകാശ് ബാരെ
കൊച്ചി: പൊലീസ് തലപ്പത്തെ മാറ്റങ്ങള്‍ നടിയെ ആക്രമിച്ച കേസിനെ വിപരീതമായി ബാധിക്കുമെന്ന് സിനിമ നടനും നാടക പ്രവര്‍ത്തകനുമായ പ്രകാശ് ബാരെ. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സുഹൃത്ത് പറഞ്ഞപ്പോഴാണ് അന്വേഷക സംഘ തലവനെ മാറ്റി എന്നുള്ള കാര്യം അറിയുന്നത് എന്നും അദ്ദേഹം പറയുന്നത് ഈ കേസിലുള്ള എല്ലാ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു എന്നതാണ് എന്നും പ്രകാശ് ബാരെ പറഞ്ഞു. ഈ സിസ്റ്റം നമ്മളെ എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെടുത്തിയിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രകാശ് ബാരെയുടെ വാക്കുകള്‍ ഇങ്ങനെയാണ്:
ഇന്നലെ ഒരു സുഹൃത്ത് പറഞ്ഞപ്പോഴാണ് അന്വേഷക സംഘത്തെ മാറ്റി എന്നുള്ള കാര്യം അറിയുന്നത്. അദ്ദേഹം പറയുന്നത് ഈ കേസിലുള്ള എല്ലാ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു എന്നതാണ്. ഈ സിസ്റ്റം നമ്മളെ എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെടുത്തിയിരിക്കുന്നു. അത് കേട്ടപ്പോള്‍ ശരിക്കും ഷോക്ക് ആയിപ്പോയി. ബാക്കിയുള്ള പരാതിയൊക്കെ അവിടെ നില്‍ക്കട്ടെ. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ ചുരുങ്ങി കൊണ്ടിരിക്കുന്ന ഒരു പെട്ടിയ്ക്കകത്ത് നിന്നിട്ട് സെഞ്ച്വറി അടിക്കാന്‍ നോക്കി കൊണ്ടിരിക്കുകയായിരുന്നു ഈ ടീം.
അവിടെ വെച്ചായിരുന്നു അവരുടെ കംപ്ലീറ്റ് പരാക്രമവും അവരുടെ കഴിവിന്റെ പരാമവധി ഈ തെളിവുകള്‍ സംഘടിപ്പിച്ചെടുക്കുക എന്നുള്ളത്. അവസാനം ഒന്നരമാസം കൂടി ഒന്നാലോചിച്ച് നോക്കൂ. അഞ്ചാറ് വര്‍ഷം നീണ്ട് നിന്ന കേസിന്റെ അവസാനം ഒന്നരമാസമാണ് കുമിഞ്ഞ് കൂടി കൊണ്ടിരിക്കുന്ന ഈ തെളിവുകള്‍ കേസിനുതകുന്ന തരത്തില്‍ അറേഞ്ച് ചെയ്യുകയും കംപ്ലീറ്റ്ലി ക്രോഡീകരിക്കുകയും ചെയ്യേണ്ടിയിരുന്ന സമയമായിരുന്നു അത്. ആ സമയത്ത് ഇത്രയും ഫാസ്റ്റായി മൂവ് ചെയ്ത് കൊണ്ടിരിക്കുന്ന ടീമിന്റെ തലവനെ മാറ്റുക എന്ന് പറയുന്നത് ദാറ്റ് ഇറ്റ്സെല്‍ഫ് ഈസ് ഡിസ്പ്രോപ്പറെസ്.
അതിന്റെ പുറത്താണ് ഈ വിചാരണ കോടതിയിലും മറ്റും രാമന്‍പിള്ളയും സംഘവും ഈ കംപ്ലെയ്ന്റും കാര്യങ്ങളും ഒക്കെ വെച്ചിട്ട് അതിന്റെ നടുവിലാണ് ഈ മാറ്റം നടക്കുന്നത്. അപ്പോള്‍ ഇവിടെയുള്ള സിസ്റ്റം, ഇവിടെയുള്ള സര്‍ക്കാര്‍, ഇവിടെയുള്ള മറ്റുള്ള ആള്‍ക്കാര്‍ ആരുടെ കൂടെയാണ്. ഇത് വെറുതെ അങ്ങ് ഒരു വെറുമൊരു ട്രാന്‍സ്ഫര്‍ ആയിട്ട് പോകില്ല. ഇനി ഈ കേസിന്റെ ഔട്ട്കം എന്തായിരിക്കും. അതിനകത്ത് ഏറ്റവും അധികം ഇംപാക്ട് ഉണ്ടാക്കാന്‍ പോകുന്ന ഡിസിഷന്‍ ആണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഇത് ഇവിടത്തെ ജനങ്ങള്‍ നോക്കികൊണ്ടിരിക്കുകയാണ്. ഇതിനകത്തെ ആകെ ഒരു പ്രതീക്ഷ എന്ന് പറയുന്നത് പൊലീസ് ടീമിനായിരുന്നു.
ഇതിനകത്ത് അതിജീവിത തന്നെ വെളിയില്‍ വന്നിട്ട് നീതി നേടിയെടുക്കും എന്ന് പറയുന്നത് പോലെ അവരുടെ കൂടെ അവരുടെ സഹപ്രവര്‍ത്തകര്‍ വേണം, സമൂഹം വേണം, മാധ്യമങ്ങള്‍ വേണം, സര്‍ക്കാര്‍ വേണം. കൂടെ നില്‍ക്കുന്നു എന്ന് പറഞ്ഞിട്ട് പിറകില്‍ കാല് വാരുന്ന പോലുള്ള കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തിയത്. വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ജയില്‍ തലപ്പത്താണ് മാറ്റം. വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിനെ ജയില്‍ ഡി ജി പിയായി നിയമിച്ചു.
ജയില്‍ വകുപ്പില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് തുല്യമായ പദവിയില്‍ എക്സ് കേഡര്‍ ഡി ജി പി തസ്തിക സൃഷ്ടിച്ചാണ് നിയമനം. ഗതാഗത കമ്മിഷണര്‍ എം ആര്‍ അജിത് കുമാറാണ് പുതിയ വിജിലന്‍സ് മേധാവി. ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ ഗതാഗത കമ്മിഷണറാക്കി. എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു നടിയെ ആക്രമിച്ച കേസ് അന്വേഷണം പുരോഗമിച്ചിരുന്നത്. നിലവിലെ ജയില്‍ വകുപ്പ് മേധാവി ഷേക്ക് ദര്‍വേഷ് സാഹേബ് ആണ് ഇനി പുതിയ ക്രൈം ബ്രാഞ്ച് മേധാവി.