EntertainmentKeralaNews

എന്റെ കൂടെ ജീവിക്കുമ്പോള്‍ അപ്‌സരയും ആല്‍ബിയും തമ്മില്‍ ഇഷ്ടത്തിലായിരുന്നു,അത് ഞാന്‍ കൈയ്യോടെ പൊക്കി,അപ്സരയുടെ ഭൂതകാലം വെളിപ്പെടുത്തി ആദ്യ ഭർത്താവിന്റെ വീഡിയോ

തിരുവനന്തപുരം:മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി അപ്‌സര രത്‌നാകരന്‍. നിലവിൽ സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രമായി തിളങ്ങുകയാണ് നടി. അപ്‌സരയ്ക്ക് ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്ത വേഷമാണ് ഇത്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും ജനപ്രീതി നേടാൻ ജയന്തിയിലൂടെ അപ്‌സരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അപ്‌സരയെ പോലെ ഭർത്താവ് ആൽബിയും പ്രേക്ഷകർക്ക് സുപരിചിതനാണ്. വിവാഹശേഷം അപ്‌സരയുടെ വിഡിയോകളിലൂടെയും മറ്റുമാണ് ആൽബി പ്രേക്ഷകർക്ക് സുപരിചിതനായത്.

ഈയടുത്തായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ആദ്യ ഭര്‍ത്താവിനെ പറ്റി കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നില്ലെങ്കിലും അതൊരു ദുരിത ജീവിതമായിരുന്നുവെന്നാണ് അപ്‌സര പല അഭിമുഖങ്ങളിലും പറഞ്ഞത്. എന്നാൽ ഇതൊക്കെ നിരസിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഭർത്താവ്. കൊറിയഗ്രോഫറായി ജോലി ചെയ്യുന്ന കണ്ണന്‍ റോണ്‍ ആണ് അപ്‌സരയുടെ ആദ്യ ഭര്‍ത്താവ്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതാണ് വേര്‍പിരിയാന്‍ കാരണമെന്ന് അപ്‌സര പറഞ്ഞിരുന്നു.

മുൻ ഭർത്താവ് അപ്സരയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ:

അപ്‌സരയെയും അവളുടെ ഭര്‍ത്താവിനെയും പലയിടത്ത് വച്ചും ഞാന്‍ കണ്ടിട്ടുണ്ട്. അന്നേരമൊന്നും ഞാന്‍ പ്രതികരിക്കാന്‍ പോയില്ല. വിവാഹത്തിന് ശേഷവും ഇവരെ കണ്ടിരുന്നു. അടുത്തിടെ ഞാന്‍ കൊറിയോഗ്രാഫി ചെയ്ത വര്‍ക്കില്‍ അപ്‌സര പങ്കെടുത്തിരുന്നു. ശേഷം ഷേക്ക് ഹാന്‍ഡ് ഒക്കെ തന്നിട്ടാണ് പോവുന്നതും. പക്ഷേ പിന്നെ എന്നെ മോശക്കാരനാക്കുകയാണ് അവള്‍ ചെയ്തത്.

അവള്‍ എന്നെ ഉപേക്ഷിച്ച് പോയതാണ്. എന്നിട്ടും ഒരു പട്ടിയെ പോലെ ഞാന്‍ അവളുടെ പുറകേ പോയെങ്കിലും പരിഹസിക്കപ്പെടുകയാണ് ചെയ്തത്. സത്യത്തില്‍ എന്റെ കൂടെ ജീവിക്കുമ്പോള്‍ അപ്‌സരയും ഇപ്പോഴത്തെ ഭര്‍ത്താവ് ആല്‍ബിയും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. അത് ഞാന്‍ കൈയ്യോടെ പൊക്കി.

അവളുടെ വീട്ടില്‍ നിന്നാണ് അത് സംഭവിക്കുന്നത്. ഇതോടെ വീട്ടുകാരുടെ മുന്നില്‍ പോലും അവള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റാതെ വന്നു. അങ്ങനെ വന്നപ്പോഴാണ് ആത്മഹത്യ ശ്രമം നടത്താനൊക്കെ നോക്കിയത്. ഈ വിഷയത്തോട് കൂടി എന്നെ ഒഴിവാക്കണമെന്ന തീരുമാനത്തിലേക്ക് അവളെത്തി. കെട്ടിയെ പെണ്ണും ഇട്ടിട്ട് പോയി, തൊഴില്‍ മേഖലയില്‍ നിന്നും എനിക്ക് ചതിയാണ് ഉണ്ടായത്. ഇതോടെ മാനസികമായി ഞാന്‍ തകര്‍ന്നു.

അടുത്തിടെ അപ്‌സര ഓരോ അഭിമുഖങ്ങളിലും എന്നെ പറ്റി പറഞ്ഞ കാര്യങ്ങള്‍ കേട്ടതോടെയാണ് ഇതിനൊരു വിശദീകരണം കൊടുക്കാമെന്ന് ഞാന്‍ ചിന്തിച്ചത്.അവള്‍ക്ക് അവളുടെ ജീവിതവുമായി പോയാല്‍ മതി. എന്നെ എന്റെ വഴിയ്ക്കും വിടാമായിരുന്നു. പക്ഷേ അതിനല്ല അവള്‍ ശ്രമിച്ചത്. അതാണ് ഞാനിപ്പോള്‍ ഇങ്ങനൊരു വീഡിയോയുമായി വന്നതെന്നും താരം പറയുന്നുണ്ട്.

രണ്ടാം വിവാഹശേഷമാണ് അപ്സര തന്റെ കൂടുതൽ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ തുടങ്ങിയത്. തന്റെ എല്ലാ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. അപ്‌സരയും ആല്‍ബിയും. കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി വരുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ട് ഒരു വീഡിയോ ചെയ്തിരുന്നു. എന്റെ ചേച്ചിയായ ഐശ്വര്യയുടെ ജീവിതത്തിലെ വലിയൊരു സ്വപ്‌നമാണ് ഇപ്പോള്‍ സഫലമാവുന്നത്.

അവളുടെ ഇഷ്ട വണ്ടിയായ ഐട്വന്റി വാങ്ങാൻ പോവുകയാണ് ഞങ്ങൾ. മകനായ സിദ്ധാര്‍ത്ഥാണ് അതിന്റെ ഓണര്‍. ഫാമിലി വീഡിയോ ഇടുമ്പോള്‍ ചേച്ചിയുടെ ഭര്‍ത്താവിനെ എല്ലാവരും ചോദിക്കാറുണ്ട്. വീഡിയോകളിലൊന്നും കാണാറില്ലല്ലോ എന്നൊക്കെ പറയാറുണ്ട്.

ഞങ്ങള്‍ അതിന് മറുപടിയൊന്നും കൊടുക്കാറല്ലായിരുന്നു. നാലഞ്ച് വര്‍ഷമായി അവള്‍ സിംഗിള്‍ മദറാണ്. സിദ്ധുവിന് വേണ്ടിയാണ് അവള്‍ ജീവിക്കുന്നത്. ഇങ്ങനെ സിംഗിള്‍ മദറായി പോവാം എന്നൊക്കെയാണ് അവള്‍ കരുതിയത്. പക്ഷേ, ഞങ്ങള്‍ സമ്മതിച്ചില്ല.

അവള്‍ക്കൊരു കൂട്ട് വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. എനിക്ക് പറ്റിയ കൂട്ടാണ് കിട്ടിയത്. അതുപോലെ ചേച്ചിക്കും അങ്ങനെയൊരു കൂട്ട് വേണം, അങ്ങനെ അവളുടെ ഇഷ്ടങ്ങള്‍ മനസിലാക്കി കൂടെ നില്‍ക്കുന്നൊരാളെ ഞങ്ങള്‍ കണ്ടെത്തിയതായും ഇരുവരും വിഡീയോയിൽ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker