ആദ്യമേ തന്നെ ബ്രഹ്മാസ്ത്രം ഇറക്കിയാന്‍ പിന്നെന്ത് പ്രയോഗിക്കും; ധ്യാന്‍ ശ്രീനിവാസന്‍
കൊച്ചി:മലയാള സിനിമയില്‍ നിന്നും താന്‍ എന്ന് ഔട്ട് കുമെന്ന് തോന്നുന്നുവോ അന്ന് ഏറ്റവും മികച്ച സിനിമ ചെയ്യുമെന്ന് ധ്യാന്‍ ശ്രീനിവാസന്‍. തട്ടുപൊളിപ്പന്‍ കളര്‍പടം ചെയ്യണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ‘ലവ് ആക്ഷന്‍ ഡ്രാമ’ ചെയ്തത് എന്നാണ് ധ്യാന്‍ പറയുന്നത്.
എന്ന് മലയാള സിനിമയില്‍ നിന്ന് ഔട്ടാവും തോന്നുന്നുവോ അന്ന് തന്റെ ഏറ്റവും മികച്ച സിനിമ ചെയ്യും. ആദ്യമേ തന്നെ ബ്രഹ്മാസ്ത്രം ഇറക്കിയാന്‍ പിന്നെന്ത് പ്രയോഗിക്കും. ചിലര്‍ക്ക് ആദ്യ സിനിമ പിന്നീടെപ്പോഴെങ്കിലും കണ്ടിട്ട് അയ്യേ എന്ന് തോന്നും. പക്ഷേ തനിക്കങ്ങനെ തോന്നിയിട്ടില്ല.
അതൊരു ഭാഗ്യമാണ്. പക്ഷേ തിരയ്ക്ക് ശേഷം വന്ന തന്റെ ചില സിനിമകള്‍ കണ്ടിട്ട് അയ്യേ എന്ന് തോന്നിയിട്ടുണ്ട്. തിരയുടെ പിന്നില്‍ പണി അറിയാവുന്ന ഒരു സംവിധായകനുണ്ടായിരുന്നു. തട്ടുപൊളിപ്പന്‍ കളര്‍പടം ചെയ്യണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ലവ് ആക്ഷന്‍ ഡ്രാമ ചെയ്യുന്നത്.
പുതുതായി സംവിധാനം ചെയ്യാന്‍ തുടങ്ങുന്ന സിനിമ ഏകദേശം തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. റൊമാന്റിക് കോമഡിയാണ്. ലവ് ആക്ഷന്‍ ഡ്രാമ പോലെ ആയിരിക്കില്ല. കപ്യാര് 2 എഴുതുന്നുണ്ട്. പിന്നെ മഞ്ജു ചേച്ചിക്ക് വേണ്ടി എഴുതിയ ഒരു പടമുണ്ട്. അത് അടുത്ത വര്‍ഷം ഷൂട്ട് തുടങ്ങും.
ചില കമ്മിറ്റ്‌മെന്റുകള്‍ ഉണ്ട്. അതു തീര്‍ത്താല്‍ ഇപ്പറഞ്ഞതൊക്കെ തുടങ്ങും എന്നാണ് ധ്യാന്‍ അഭിമുഖത്തില്‍ പറയുന്നത്. ‘ഖാലി പഴ്‌സ് ബില്യണേഴ്‌സ്’ എന്ന സിനിമയാണ് ഇപ്പോള്‍ ധ്യാനിന്റെതായി പുറത്തു വന്നിരിക്കുന്നത്. ചിത്രം വലിയ പ്രതികരണങ്ങളൊന്നും നേടിയിട്ടില്ല.