വീണ്ടും ട്വിസ്റ്റ്; മരക്കാര്‍ റിലീസിന് ഉപാധികളുമായി ആന്റണി പെരുമ്പാവൂര്‍
മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ റിലീസിന് ഉപാധികള്‍ വെച്ച് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. സിനിമക്ക് മിനിമം ഗ്യാരന്റി എന്ന ഉപാധിയാണ് ആന്റണി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സിനിമയുടെ റിലീസിന് ആന്റണി പെരുമ്പാവൂര്‍ ഒരു ഉപാധിയും വെച്ചിലെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ അറിയിച്ചിരുന്നത്.
സിനിമാ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് ഇപ്പോള്‍ ആന്റണി പെരുമ്പാവൂര്‍ രംഗത്തു വന്നത്. ഡിസംബര്‍ രണ്ട് മുതല്‍ മരക്കാര്‍ ദിവസവും നാല് ഷോകള്‍ കളിക്കണമെന്നതാണ് നിര്‍മാതാവിന്റെ ആദ്യ ഉപാധി. ആദ്യവാരം സിനിമയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും രണ്ടാം വാരത്തില്‍ 55 ശതമാനവും മൂന്നാം വാരവും അതിന് ശേഷം എത്ര നാള്‍ പ്രദര്‍ശിപ്പിക്കുന്നുവോ അതിന്റെ 50 ശതമാനവും നല്‍കണമെന്നാണ് മറ്റു വ്യവസ്ഥകള്‍.
മരക്കാർ സിനിമ എടുക്കുന്നതിനുണ്ടായ സാമ്പത്തികമായ ചെലവുകളാണ് ആന്റണി പെരുമ്പാവൂരിനെ ഒടിടി പ്ലാറ്റ്ഫോമുകളുമായി ചർച്ചകളിലേക്ക് എത്തിച്ചതെങ്കിലും മലയാള സിനിമയുടെ നിലനിൽപ്പിന് വേണ്ടിയും സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം നിലനിർത്തേണ്ടതിന്റെ ആവശ്യം പരിഗണിച്ചും അദ്ദേഹം വലിയൊരു വിട്ടുവീഴ്ച ചെയ്തിരിക്കുകയാണെന്നും ഇത് എല്ലാവർക്കും സന്തോഷമുണ്ടാക്കുന്നെന്നുേം മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.
>p>ചിത്രത്തിന്റെ പ്രിവ്യൂ ചെന്നൈയിൽ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുമ്പിലായിരുന്നു പ്രിവ്യൂ നടത്തിയത്. ചിത്രം കണ്ടവരെല്ലാം വലിയ സ്ക്രീനുകളിൽ കാണേണ്ട ചിത്രമാണ് മരക്കാർ എന്ന അഭിപ്രായം മുന്നോട്ട് വെച്ചിരുന്നു.അതോടൊപ്പം, നൂറ് ശതമാനം സിറ്റിങ് കപ്പാസിറ്റി സംസ്ഥാനത്തെ തിയേറ്ററുകൾക്ക് ഡിസംബർ മുതൽ ലഭിക്കാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് ഡിസംബറിൽ തന്നെ ചിത്രം തീയേറ്റർ റിലീസിനെത്തുന്നത്.ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് കരാർ ആയി ഒപ്പ് വെച്ചിട്ടില്ല എന്നാണ് വിവരം.