എന്തോ എനിക്ക് നാണം അല്പം കുറവാ….കുളിചിത്രത്തിന് താഴെ കമന്റുമായെത്തിയവര്‍ക്ക് നടി അഞ്ജലി അമീറിന്റെ മാസ് മറുപടി
കൊച്ചി: സദാചാരവാദികളുടെ ആക്രമണങ്ങള്‍ എന്നും നേരിടുന്ന നടിയാണ് അഞ്ജലി അമീര്‍. ഇത്തവണ സദാചാര ക്ലാസിനെതിരെ അതേ നാണയത്തില്‍ അഞ്ജലി നല്‍കിയിരിയ്ക്കുന്ന മറുപടിയാണ് ശ്രദ്ധേയമാകുന്നത്. തന്റെ ചിത്രത്തിന് താഴെ സദാചാരവുമായി എത്തിയവര്‍ക്കാണ് ഉടന്‍ തന്നെ അടുത്ത ഫോട്ടോയിലൂടെ മറുപടി നല്‍കിയത്. തെളിനീരില്‍ ഈറനണിഞ്ഞ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായാണ് താരം സോഷ്യല്‍ മീഡിയയില്‍ എത്തിയത്. എന്നാല്‍, സദാചാരക്കാര്‍ പിന്നാലെ കൂടുകയായിരുന്നു.
അടിക്കുറിപ്പ് നല്‍കാതെയായിരുന്നു താന്‍ തെളിനീരില്‍ ഈറനണിഞ്ഞ് നില്‍ക്കുന്ന ചിത്രം പങ്കുവച്ചത്. ഉടനെ നാണമില്ലെ എന്നും മറ്റു അശ്ലീല കമന്റുകള്‍ കൊണ്ടും നിറഞ്ഞു.
ഉടനെ തന്നെ താരം മറുപടിയുമായി എത്തി. സദാചാര വാദികള്‍ക്കുള്ള മറുപടി അടുത്ത ചിത്രത്തിലൂടെയാണ് താരം നല്‍കിയത്. ഈറനണിഞ്ഞ മറ്റൊരു ചിത്രവും വങ്കുവച്ച് കൊണ്ട് താരം കുറിച്ചത് ഇങ്ങനെയാണ്. ആദ്യത്തെ പിക് നു നാണമില്ലേ എന്നു ചോദിച്ചവര്‍ക്ക് …എന്തോ എനിക്ക് നാണം അല്പം കുറവാ….my body my rights എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി അഞ്ജലി കുറിച്ചത്.