27.4 C
Kottayam
Thursday, June 4, 2026

കോവിഡ് 19: സർക്കാർ ഓഫീസുകളിൽ പ്രത്യേക ജോലി ക്രമീകരണം; കോവിഡ് ഡ്യൂട്ടി ചെയ്യുന്നവർ കുടുംബത്തിനൊപ്പം താമസിക്കരുതെന്നും നിർദേശം

Must read

ജനങ്ങൾക്ക് ഏറെ ആവശ്യമുള്ളതാണ് സർക്കാർ ഓഫീസുകളെന്നും അവയുടെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയുണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ ഓഫീസുകളിൽ ജോലി ക്രമീകരണം ഏർപ്പെടുത്തും.

ഓഫീസ് മീറ്റിംഗുകൾ ഓൺലൈനിൽ നടത്തണം. ഓഫീസുകളുടെ സുരക്ഷാ ക്രമീകരണം പാളിയതിന്റെ ഫലം പലയിടത്തും കാണുന്നു. ഓഫീസുകളിലെ നിയന്ത്രണം കർശനമായി തുടർന്നേ മതിയാകൂ. ഓഫീസുകളുടെ പ്രവർത്തനം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചീഫ് സെക്രട്ടറി നിരീക്ഷിക്കും.

കോവിഡ് ഡ്യൂട്ടിക്ക് അതാതു ജില്ലകളിലെ ഉദ്യോഗസ്ഥരെ ഉപയോഗിക്കണം. കോവിഡ് ഡ്യൂട്ടി ചെയ്യുന്നവർ കുടുംബത്തോടൊപ്പം താമസിക്കരുത്. രോഗവ്യാപനം ഉണ്ടായാൽ കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം വിനിയോഗിക്കാൻ വിപുലമായ പദ്ധതി തയ്യാറാക്കും.

സംസ്ഥാന ആരോഗ്യ സർവീസിലെ 45 വയസിൽ താഴെയുള്ള ജീവനക്കാരെ പ്രത്യേകം നിയോഗിച്ച് പരിശീലനം നൽകും. വിവിധ ആരോഗ്യ കോഴ്‌സുകൾക്ക് പഠിക്കുന്ന അവസാന വർഷ വിദ്യാർത്ഥികളെയും ഉപയോഗിക്കും. തൊഴിൽ രഹിതരായ ആരോഗ്യ പ്രവർത്തകർ, ജോലിയിൽ നിന്ന് വിരമിച്ചവർ എന്നിവരുടെ സേവനവും പ്രയോജനപ്പെടുത്തും. ഇവരെ ആവശ്യമുള്ള ജില്ലകളിൽ നിയോഗിക്കും.

- Advertisement -

എൻ. സി. സി, എസ്. പി. സി, എൻ. എസ്. എസ്, സന്നദ്ധപ്രവർത്തകർ എന്നിവരെയും പരിശീലനത്തിൽ ഉൾപ്പെടുത്തും. താത്പര്യമുള്ള യുവാക്കൾ, സന്നദ്ധസേനയിലെ വോളണ്ടിയർമാർ എന്നിവർക്കും പരിശീലന സൗകര്യം ഒരുക്കും.

- Advertisement -

സർക്കാർ ഓഫീസുകളിൽ ദൂരസ്ഥലങ്ങളിൽ നിന്ന് ജോലിക്കെത്തുന്നവർ കൂട്ടായി വാഹനം ഏർപ്പാടു ചെയ്ത് വരുന്നുണ്ട്. ഇത്തരം യാത്രകൾ തടയാനോ വിഷമം ഉണ്ടാക്കാനോ പോലീസും മോട്ടോർ വാഹന വകുപ്പും തയ്യാറാകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതൽ ചരക്ക് വാഹനങ്ങളെത്തുന്ന മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കോവിഡ് ബാധ രൂക്ഷമാണ്. എന്നാൽ ചരക്ക് ഗതാഗതത്തെ ഇത് ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. ഒരു കോവിഡ് കേസ് റിപ്പോർട്ട് ചെയ്താൽ ആ വ്യക്തി താമസിച്ചിരുന്ന വീടും അതിന്റെ പരിസരത്തുള്ള വീടുകളും ഉൾപ്പെടുത്തി മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കും. നേരത്തെ ആ വാർഡ് മുഴുവൻ കണ്ടെയ്ൻമെന്റ് സോൺ ആക്കിയിരുന്നു.

ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ ജില്ലകളിലെ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്. പിമാരെയും അസി. കമ്മീഷണർമാരെയും ചുമതലപ്പെടുത്തി. ചെറിയ കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ കൂടുന്ന സാഹചര്യത്തിൽ കുടുംബത്തിലെ സാഹചര്യവും മരണ കാരണവും കണ്ടെത്തുന്നതിന് ബഹുതല പഠനം നടത്തും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week