എല്ലാവര്‍ക്കും മറുപടി ഇതാ!!! വിമര്‍ശകരുടെ വായയടപ്പിച്ച് അമൃത സുരേഷ്!
കൊച്ചി:അമൃത സുരേഷും ഗോപി സുന്ദറുമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന താരങ്ങള്‍. ദിവസവും ഇരുവരുടെയും പുതിയ അപ്‌ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകലോകം. പ്രണയം വെളിപ്പെടുത്തിയത് മുതല്‍ അനുകൂലിക്കുന്നവരും ഇരുവരെയും രൂക്ഷമായി വിമര്‍ശിക്കുന്നവരും ഏറെയാണ്. എന്നാല്‍ അതിനെല്ലാം പുല്ലുവില കല്‍പ്പിച്ചാണ് പുതിയ ബന്ധം ഇരുവരും ആസ്വദിക്കുന്നതെന്ന് വ്യക്തമാണ്.
അതുകൊണ്ടാണ് വിമര്‍ശകര്‍ക്ക് തക്ക മറുപടിയുമായി പ്രണയാര്‍ദ്ര ചിത്രങ്ങള്‍ തന്നെ ഇരുവരും പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ വീണ്ടും വിമര്‍ശകരുടെ വായയടപ്പിച്ചുള്ള മറുപടിയായി പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ്.
കറുത്ത വസ്ത്രമണിഞ്ഞ് ബെഡില്‍ ഇരിക്കുന്ന ചിത്രമാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം അമൃത പങ്കുവച്ച വാക്കുകള്‍ വിമര്‍ശകര്‍ക്കുള്ള മറുപടിയാണ്.
‘നമ്മളെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യുമ്പോള്‍ പിന്നെ എന്തിനാണ് നമ്മള്‍ സ്വയം പ്രതിരോധിക്കുന്നത്? അത് വിടു, ഒന്നും പറയണ്ട. അവരവര്‍ക്കിഷ്ടമുള്ളത് പോലെ നമ്മളെ അവര്‍ക്ക് വിധിക്കാന്‍ വിടുന്നത് രസമാണ്’ അമൃത ചിത്രത്തിനൊപ്പം കുറിച്ചു.
പ്രണയം വെളിപ്പെടുത്തിയതോടെ ദിവസമെന്നോണം അമൃത സുരേഷിനൊപ്പമുള്ള തന്റെ പുതിയ സെല്‍ഫി ഗോപിസുന്ദര്‍ പങ്കുവെക്കുന്നുണ്ട്. കഴിഞ്ഞദിവസം ‘LOVE’ എന്ന കുറിപ്പോടെയാണ് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.