32.8 C
Kottayam
Friday, March 29, 2024

സുമനസുകൾ ഒരുമിച്ചു, ശബരീഷ് ഒടുവിൽ നാട്ടിൽ, കൊവിഡ് കാലത്ത് എയർ ആംബുലൻസ് വഴിയുള്ള ആദ്യ രാേഗീകെെമാറ്റം

Must read

പത്തനംതിട്ട: ദുബായില്‍ ജോലി അന്വേഷിച്ച് വന്നതാണ് ശബരീഷ് എന്ന പത്തനംതിട്ട സ്വദേശി.സന്ദര്‍ശക വിസ മൂന്നുമാസത്തേക്ക് പുതുക്കിയെങ്കിലും ജോലി കണ്ടെത്താനായില്ല. അങ്ങനെ നാട്ടിലേക്ക് മടങ്ങാനിരിക്കുമ്പോള്‍ കൊവിഡ് മൂലം യാത്രാവിലക്കും വന്നു. ഒടുവില്‍ ദുബായില്‍ കുടുങ്ങി.

എന്‍ജിനിയറിങ് ബിരുദധാരിയായ ശബരീഷ് ജോലി അന്വേഷിച്ച്‌ വിസിറ്റിങ് വിസയില്‍ ദുബായിലെത്തിയപ്പോള്‍ പിരിമുറുക്കവും മാനസിക സംഘര്‍ഷവും മൂലം പെട്ടെന്ന് പക്ഷാഘാതം ഉണ്ടായി ആശുപത്രിയിലാകുകയായിരുന്നു ഒരുമാസം മരണത്തോട് മല്ലിടിച്ച് ആശുപത്രിയില്‍ കഴിഞ്ഞു.

ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തിന്‍റെ പേരില്‍ സുമനസുകളുടെ സഹായംതേടിയിരുന്നു. ശബരീഷുമായുള്ള എയര്‍ആംബുലന്‍സ് തുടര്‍ചിക്ത്സയിക്കായി കൊച്ചിയിലേക്ക് പറന്നതോടെ ദുബായിൽ ഉള്ള സന്നദ്ധ പ്രവർത്തകർക്ക് ആശ്വാസമായി. പക്ഷാഘാതം വന്ന് തളര്‍ന്ന് പോയ ശബരീഷിന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ തുടര്‍ ചികിത്സ നടത്തും.

എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലേക്ക് പോയ ശബരീഷിനെ അവിടെ ആസ്റ്റര്‍ മെഡിസിറ്റയില്‍ പ്രവേശിപ്പിച്ചു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെതുടര്‍ന്ന് മെഡി ക്ലിനിക് സിറ്റി ഹോസ്പിറ്റൽ അരക്കോടിയോളം രൂപയുടെ ആശുപത്രി ബില്ല് ഒഴിവാക്കിയത് വലിയ ആശ്വാസമായി.

ഫ്രണ്ട്സ് ഓഫ് ഇന്ത്യ ദുബായി കൂട്ടായ്മയുടെ ഇടപെടലും കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫീസ് നടത്തിയ നീക്കങ്ങളുമാണ് ഈ പത്തനംതിട്ടക്കാരന് പുതുജീവന്‍ സമ്മാനിച്ചത്. അതും മുപ്പതാം പിറന്നാള്‍ ദിനത്തില്‍!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week