തൃശൂര്‍: കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ തൃശ്ശൂർ ജില്ലയില്‍ 38 പേര്‍ എയ്ഡ്‌സ് ബാധിച്ച് മരിച്ചതായി ഡി.എം.ഒ. ടി.പി.ശ്രീദേവി പത്ര സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 63 പേരാണ് മരിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെങ്കിലും രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിക്കുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 157 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജനുവരി മുതല്‍ ഒകേ്ടാബര്‍ വരെയുള്ള കണക്ക് പ്രകാരം 103 പേര്‍ എച്ച്.ഐ.വി പോസ്റ്റീവ് ആണെന്നു കണ്ടെത്തി. ജില്ലയില്‍ ഇതുവരെ 2937 പേരാണ് എയ്ഡ്‌സ് ബാധിതരായി ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ 797 പുരുഷന്‍മാര്‍ക്കും 240 സ്ത്രീകള്‍ക്കും ഒമ്പത് ട്രാന്‍സ്‌ജെന്റേഴ്‌സിനുമടക്കം 1042 പേര്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. 1354874 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇത്ര പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഡി.എം.ഒ. പറഞ്ഞു.