എന്തൊക്കെയായാലും അവസാനം ഒരാള്‍ മാത്രമേ നമുക്കൊപ്പമുണ്ടാവൂ; അനുപമയുടെ പോസ്റ്റ് വൈറലാവുന്നു
കൊച്ചി:പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ പരമേശ്വരന്‍ അഭിനായരങ്ങേറ്റം കുറിച്ചത്. എന്നാല്‍ മലയാളത്തെക്കാള്‍ തെലുങ്കിലാണ് താരം താരപ്പെരുമ നേടിയത്. പിന്നീടൊരു മുഴുനീള നായികാ വേഷം മലയാളത്തില്‍ അനുപമ ചെയ്തിട്ടില്ല. അതേ സമയം തെലുങ്കില്‍ ഭാഗ്യ നായികാ എന്നാണ് അറിയപ്പെടുന്നത്.
തെലുങ്ക് സിനിമകളിലാണെങ്കിലും അനുപമയുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ മലയാളി ആരാധകരും അറിയുന്നുണ്ട്. സമീപകാലത്തായി അല്പം ഗ്ലാമറായ ചിത്രങ്ങള്‍ പങ്കുവച്ചത് വിമര്‍ശനത്തിന് വഴി വച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ചില സെല്‍ഫി ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി. ഏതാനും ചില മിറര്‍ സെല്‍ഫി ചിത്രങ്ങളാണ് പങ്കുവച്ചിരിയ്ക്കുന്നത്
എല്ലാ തവണത്തെയും പോലെ ഇത്തവണ അനുപമയുടെ ഫോട്ടോകളിലല്ല ശ്രദ്ധ പോകുന്നത്, അതിന്റെ കാപ്ഷനിലാണ്. സ്വയം മോട്ടിവേറ്റ് ചെയ്യുന്ന തരത്തിലാണ് ക്യാപ്ഷന്‍. ‘മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാതിരിയ്ക്കുക. എന്തൊക്കെയായാലും ഒരാള്‍ മാത്രമേ അവസാനം നിങ്ങള്‍ക്കൊപ്പം ഉണ്ടാവുകയുള്ളൂ, അത് നിങ്ങളുടെ കണ്ണാടിയാണ്’ എന്നാണ് അനുപമയുടെ ക്യാപ്ഷന്‍.
കമന്റില്‍ അനുപമയുടെ തെലുങ്ക് ഫാന്‍സ് ആണ് കൂടുതലും ഉള്ളത്. സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടുള്ള ഇമോജികളും കമന്റുകളും നിറയുകയാണ്. ക്യൂട്ട്, സൂപ്പര്‍ സുന്ദരി എന്നിങ്ങനെ പോകുന്നു മറ്റു കമന്റുകള്‍