അച്ഛനും അമ്മയുമിട്ട പേരിൽ മാറ്റം വരുത്തി, ജീവിതത്തിൽ ഗുണം പിടിച്ചില്ല , സ്വസ്ഥതയുണ്ടാവാൻ പേരു മാറ്റുന്നതായി ആദിത്യൻ ജയൻ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ആദിത്യൻ ജയൻ. തന്റെ ജീവിതത്തിൽ പുതിയൊരു തീരുമാനം എടുത്തത് ആരാധകരുമായി പങ്കുവെയ്ക്കുകയാണ് ആദിത്യൻ
എന്റെ ഔദ്യോഗികമായ പേര് ജയൻ എസ് എന്നാണ്,ആയതിനാൽ അതേപേരിൽ തന്നെ ഫേസ്ബുക്ക് പ്രൊഫൈൽ, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ അപ്‌ഡേറ്റ് ചെയ്യുന്നു എന്നായിരുന്നു ആദിത്യൻ പങ്കിട്ട പോസ്റ്റ്. എന്നാൽ പ്രിയ താരത്തിന്റെ തീരുമാനത്തെ അനുകൂലിച്ചും എതിർത്തും നിരവധിപേർ രംഗത്ത് വന്നു.
ആദിത്യൻ ജയൻ നല്ല പേരായിരുന്നു എന്നൊരാൾ കമന്റ് വയ്ക്കുമ്പോൾ അയ്യോ എന്റെ പൊന്നേ വേണ്ട ആ പേരിൽ ഇനി ഒന്നുമില്ല അനുഭവിക്കാൻ എന്നാണ് ആദിത്യൻ നൽകിയ മറുപടി. എന്തിനാണ് പേര് ഇപ്പോൾ മാറ്റിയതെന്ന ചോദ്യത്തിനും ആദിത്യൻ മറുപടി നൽകി. ഒന്നുമില്ല അച്ഛനും അമ്മയുമിട്ട പേര് ജയൻ എന്നാണ് അതിൽ മാറ്റം വരുത്തി ഞാൻ, അതിനാൽ ഗുണം ഉണ്ടായില്ല സ്വസ്ഥത പോയി കിട്ടി. എന്നാണ് താരം നൽകിയ മറുപടി.