‘ഞാന്‍ ഇത്രയും നാള് പഠിച്ചോണ്ടല്ലേ ഇരുന്നേ അല്ലാണ്ട് കെടന്നോണ്ടല്ലല്ലോ, ഒരു ലീവല്ലേ ചേദിച്ചുള്ളൂ’ കൊച്ചു മിടുക്കിയുടെ കലിപ്പ് വീഡിയോ
ലീവ് ചോദിക്കുന്ന കൊച്ചുമിടുക്കിയുടെ വീഡിയോ സേഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അതേസമയം കൊച്ചുമിടുക്കിയുടെ കലിപ്പ് ഭാവവും ശ്രദ്ധ നേടുന്നുണ്ട്. ‘ഞാന്‍ ഇത്രയും നാള് പഠിച്ചോണ്ടല്ലേ ഇരുന്നേ അല്ലാണ്ട് കെടന്നോണ്ടല്ലല്ലോ. ലീവ് തരാം ലീവ് തരാം പപ്പയുടെ സ്വഭാവം ഇങ്ങനെയാ. ഒരു ദിവസം ലീവ് തരാന്നു പറഞ്ഞാല്‍ അത് സമ്മതിക്കില്ല. പഠിച്ചുകൊണ്ടേയിരിരിക്കണം, ഒരു പഠിക്കാരന്‍ എന്നിങ്ങനെയാണ് കുഞ്ഞുമിടുക്കിയുടെ പരിഭവം പറച്ചില്‍.
എന്നാല്‍ ഇന്നലെ ലീവ് തന്നോ എന്ന് അച്ഛന്‍ മകളോട് ചോദിക്കുമ്പോള്‍ ഇല്ലല്ലോ എന്നാണ് മറുപടി. മൂന്ന് ദിവസം ലീവായിരുന്നു എന്ന് സമീപത്തു നിന്നും വേറൊരാള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ‘സംസാരിക്കരുത്’ എന്ന് കലിപ്പ് ഭാവത്തില്‍ വിലക്കുകയും ചെയ്യുന്നു ഈ കൊച്ചുമിടുക്കി.
എന്തായാലും സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ് ഈ വീഡിയോ. കുഞ്ഞുപരിഭവങ്ങളും കലിപ്പ് ഭാവവുമൊക്കെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ.