23.4 C
Kottayam
Saturday, December 7, 2024

'സിംഗിളാണോ മാരീയിഡാണോ?': ഇതാണോ ഒരാളെ വിലയിരുത്താനുള്ള കാരണം, തുറന്ന് ചോദിച്ച് തബു

Must read

- Advertisement -

മുംബൈ: പ്രൊഫഷണൽ ജീവിതത്തിനപ്പുറം തബുവിന്‍റെ വ്യക്തിജീവിതവും എന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. 53 വയസ്സ് തികഞ്ഞ താരം ഇപ്പോള്‍ തന്‍റെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് എപ്പോഴും തുറന്ന് പറയുകയാണ്.

ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇതുവരെ വിവാഹിതയായിട്ടില്ലാത്ത തബു തന്‍റെ ജീവിതത്തിലുള്ള ആളുകളുടെ താൽപ്പര്യത്തെക്കുറിച്ച് സംസാരിച്ചു. അവൾ പറഞ്ഞു, “സിംഗിളായത് എന്തെ എന്ന ചോദ്യം എന്നെ ശല്യപ്പെടുത്തുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. പക്ഷെ ഞാൻ ഒരിക്കലും കേട്ട് അസ്വസ്ഥനായിട്ടില്ല എന്നതാണ് വസ്തുത. വിവാഹിതയാണോ, അല്ലയോ എന്നത് വലിയ കാര്യമായി ഞാന്‍ കാണുന്നില്ല. 

എന്നെ സംബന്ധിച്ചിടത്തോളം ഇത് ആരെയെങ്കിലും വിലയിരുത്താനുള്ള ഘടകമല്ല. അതായത്, ഞാൻ ഒരാളെ അവരുടെ വൈവാഹിക നിലയെ അടിസ്ഥാനമാക്കിയോ അവർക്ക് കുട്ടികളുണ്ടോ ഇല്ലയോ എന്നോ വിലയിരുത്തുന്നില്ല. അങ്ങനെയുള്ള നിലവച്ച് ആളുകള്‍ എന്നെ വിലയിരുത്തുന്നെങ്കില്‍ അത് എന്‍റെ പ്രശ്നവുമല്ല. അങ്ങനെ വിലയിരുത്തുന്നവര്‍ക്ക് അടുത്ത് പോകാറുമില്ല തബു പറഞ്ഞു.

- Advertisement -

വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് തബുവിന്‍റെ മറുപടി ഇതായിരുന്നു. “നിങ്ങൾ എന്തിനാണ് അതിൽ തന്നെ നില്‍ക്കാന്‍ ആഗ്രഹിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങൾ അത് വഴി എന്‍റെ മാനസിക വിശകലനം നടത്താൻ ആഗ്രഹിക്കുന്നത്? ഇതൊരു വിരസമായ ചോദ്യമാണ്. മറ്റെന്തെങ്കിലും ചോദിക്കൂ ” തബു പറഞ്ഞു. 

അജയ് ദേവ്‍​ഗണ്‍, തബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നീരജ് പാണ്ഡേ സംവിധാനം ചെയ്ത ഔറോണ്‍ മേം കഹാം ദും ധാ എന്ന ചിത്രത്തിലാണ് തബു അവസാനം അഭിനയിച്ചത്. വളരെ പ്രതീക്ഷയോടെ എത്തിയ ഈ പ്രണയകഥ ബോക്സോഫീസില്‍ വന്‍ പരാജയമായിരുന്നു. 

അതിന് മുന്‍പ് തബു അഭിനയിച്ച ക്രൂ ഹിറ്റായിരുന്നു.  തബുവിനൊപ്പം കരീന കപൂറും കൃതി സനോണും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു. സംവിധാനം രാജേഷ് കൃഷ്‍ണനാണ്. വമ്പൻമാരെ അത്ഭുതപ്പെടുത്തിയാണ് ചിത്രം കുതിച്ചത്.

ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടിക്കടുത്ത് ക്രൂ നേടി എന്നായിരുന്നു റിപ്പോര്‍ട്ട്. എയര്‍ലൈൻ ഇൻഡസ്‍ട്രിയുടെ പശ്ചാത്തലത്തിലാണ് കരീനയുടെ ചിത്രം ക്രൂ ഒരുക്കിയത്. അനുജ് രാകേഷ് ധവാനാണ് ഛായാഗ്രാഹണം. ദില്‍ജിത്ത് ദൊസാൻഞ്‍ജും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്‍മിൻ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടാണ് ക്രൂവില്‍ എത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചന്ദ്രനില്‍ വീണ്ടും മനുഷ്യന്‍ ഇറങ്ങുന്നതിന് ഇനിയും കാത്തിരിക്കണം; ആർട്ടെമിസ് ദൗത്യങ്ങള്‍ വൈകുമെന്ന് നാസ

കാലിഫോര്‍ണിയ: അപ്പോളോ യുഗത്തിന് ശേഷമുള്ള ആദ്യ ചാന്ദ്ര ക്രൂ ദൗത്യമായ ആർട്ടെമിസ് 2 വൈകിപ്പിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാല് പര്യവേഷകരെ ചന്ദ്രനില്‍ ചുറ്റിക്കറക്കാനും ശേഷം ഭൂമിയില്‍ തിരിച്ചിറക്കാനും ലക്ഷ്യമിട്ടുള്ള ആർട്ടെമിസ്...

വീണ്ടും വൈഭവ് വെടിക്കെട്ട്,അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഷാര്‍ജ: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍. ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 21.4 ഓവറില്‍...

‘1 കിലോയുടെ സ്വർണ ബിസ്കറ്റ്, വെള്ളി തോക്ക്, കൈവിലങ്ങ്, 23 കോടി’ ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി

ജയ്പൂർ: രാജസ്ഥാനിലെ  ചിത്തോർഗഡിലുള്ള സാൻവാലിയ സേത്ത് ക്ഷേത്രത്തിൽ രണ്ട് മാസം കൊണ്ട് കിട്ടിയ കാണിക്കയും സംഭവാനയും കണ്ട് അമ്പരന്ന് ക്ഷേത്രഭാരവാഹികൾ.  ഒരു കിലോ വരുന്ന സ്വർണ്ണക്കട്ടി, 23 കോടി രൂപയുമടക്കം റെക്കോർഡ് സംഭവാനയാണ്...

‘ഊഹിച്ച് കൂട്ടുന്നത് നിങ്ങള്‍ക്ക് ബാധ്യത ആയേക്കാം’ മോഹന്‍ലാല്‍ ആരാധകര്‍ക്ക് തരുണ്‍ മൂര്‍ത്തിയുടെ മുന്നറിയിപ്പ്‌

മോഹന്‍ലാലിന്‍റെ അപ്കമിംഗ് റിലീസുകളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ ആര്‍ സുനില്‍ ആണ്. 15...

ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; കാഞ്ഞിരപ്പള്ളിയില്‍ യുവാവ് മരിച്ചു

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ലിബിൻ തോമസ് (22) ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന പട്ടിമറ്റം സ്വദേശി ഷാനോയ്ക്ക് (21) ഗുരുതര പരിക്കേറ്റു. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം...

Popular this week