നഗ്ന ചിത്രമെന്ന് ആരോപിച്ച് ഇന്‍സ്റ്റഗ്രാം ഫോട്ടോ നീക്കം ചെയ്തു; ‘എന്റെ നഗ്‌നത മറച്ചു’ എന്ന ക്യാപ്ഷനോടെ പുതിയ ചിത്രവുമായി സനുഷ
നടി സനുഷ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച പുതിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബാലതാരമായി അഭിനയിച്ച സമയത്ത് മമ്മൂട്ടിയുടെ തോളിലിരിക്കുന്ന ഒരു ചിത്രം സനുഷ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ നഗ്‌നത ആരോപിച്ച് ഈ ചിത്രം ഇന്‍സ്റ്റഗ്രാം നീക്കം ചെയ്യുകയായിരുന്നു.
ഇപ്പോള്‍ ഇതാ നഗ്‌നത മറച്ച ചിത്രവുമായി എത്തിയിരിക്കുകയാണ് സനുഷ. ”എന്റെ ന്യൂഡിറ്റി ഞാന്‍ മറച്ചിരിക്കുന്നു ഇന്‍സ്റ്റഗ്രാമേ.. ഇനി ഉണ്ടോ ഡിലീറ്റ്.. ഇതൊരു കോംപറ്റീഷന്‍ ആക്കാന്‍ ആണ് എങ്കി അങ്ങനെ..” എന്നാണ് സനുഷ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
2 പൂകൂടി തരാട്ടാ സേട്ടാ, ഇന്‍സ്റ്റഗ്രാം ഡിലീറ്റഡ് ഐ റീ അപ്ലോഡഡ്, ഒരു സ്ട്രൈക് ഇങ്ങോട്ട്, ഒരൊറ്റയെണ്ണം അങ്ങോട്ട്, തളരില്ല രാമന്‍ കുട്ടി, എന്നോടാ കളി തുടങ്ങി നിരവധി ഹാഷ്ടാഗുകള്‍ പങ്കുവെച്ചാണ് സനുഷയുടെ പോസ്റ്റ്.
https://www.instagram.com/p/CQsLD8iMW8p/?utm_source=ig_web_copy_link