കാമുകിക്ക് വേണ്ടി ഇതുവരെ മോഷ്ടിച്ചത് അഞ്ഞൂറിലധികം ലാപ്‌ടോപ്പുകള്‍! എല്ലാം മെഡിക്കല്‍ വിദ്യാര്‍ഥികളുടേത്; മോഷണത്തിന് പിന്നില്‍ ഒരു കഥയുണ്ട്
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജിലെ പി.ജി വിദ്യാര്‍ഥിനിയുടെ ലാപ്‌ടോപ് മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. സേലം തിരുവാരൂര്‍ സ്വദേശി തമിഴ്‌സെല്‍വനാണ് അറസ്റ്റിലായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500ല്‍ പരം ലാപ്‌ടോപ്പുകളാണ് ഇയാള്‍ മോഷ്ടിച്ചത്. എന്നാല്‍ പ്രതി മോഷ്ടിച്ചതാകട്ടെ എല്ലാം മെഡിക്കല്‍ വിദ്യാര്‍ഥികളു ലാപ്ടോപ്പുകള്‍. ഇതിനു പിന്നില്‍ ഒരു അപൂര്‍വ്വ കഥയുണ്ട്.
കാമുകിയുടെ വിഡിയോ ചിത്രീകരിച്ച്, ഇന്റര്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സൈബര്‍ ആക്രമണത്തിന് ഇരയാക്കിയതാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ലാപ്ടോപ്പുകള്‍ മാത്രം മോഷ്ടിക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചത്. തന്റെ കാമുകിയുടെ വിഡിയോ മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ റെക്കോര്‍ഡ് ചെയ്ത് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതിലുള്ള പ്രതികാരം വീട്ടാനാണു മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ലാപ്‌ടോപ്പുകള്‍ മാത്രം മോഷ്ടിച്ചതെന്നു തമിഴ്‌സെല്‍വന്‍ പോലീസിനോടു പറഞ്ഞത്.
സൈബര്‍ അതിക്രമത്തിന് ഇരയായ അതേ പെണ്‍കുട്ടിയെ തന്നെയാണു തമിഴ്‌സെല്‍വന്‍ വിവാഹം കഴിച്ചത്. 2015 ല്‍ ആയിരുന്നു ആദ്യ മോഷണം, പിന്നീട് ദക്ഷിണേന്ത്യയിലെ പല മെഡിക്കല്‍ കോളജുകളിലെയും ഹോസ്റ്റലുകളില്‍ നിന്നുമായി നിരവധി ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചു. പിജി ഹോസ്റ്റലുകളില്‍ നിന്നായിരുന്നു കൂടുതലും മോഷണം. പിന്നീട് മറ്റു സംസ്ഥാനങ്ങളില്‍ നിന്നായി. പ്രതികാരമാണു മോഷണത്തിനു തുടക്കമിടാന്‍ കാരണമെങ്കിലും പിന്നീടു വരുമാനവും മോഷണം തുടരാന്‍ പ്രേരണയായിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
20,000 രൂപ മുതല്‍ 25,000 രൂപയ്ക്കു വരെയാണു മോഷ്ടിച്ച ലാപ്ടോപ്പുകള്‍ വില്‍പന നടത്തിയിരുന്നത്. മെഡിക്കല്‍ പി.ജി വിദ്യാര്‍ഥിയെന്ന വ്യാജനയാണു ഇയാള്‍ മെഡിക്കല്‍ കോളജുകളിലും ഹോസ്റ്റലുകളിലും പ്രവേശിക്കുക. ഇതിനു വേണ്ടി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയാറാക്കുന്നതു ഇയാളുടെ മഹാരാഷ്ട്രയിലെ സുഹൃത്തായ സുമിത്താണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.