ഒരു രാത്രിക്ക് എത്രയാണ് റേറ്റ്? ഞരമ്പു രോഗിയ്ക്ക് കിടിലന്‍ മറുപടി നല്‍കി നടി നീലിമ റാണി
സെലിബ്രിറ്റികള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ അത്ര പുതുമയുള്ള കാര്യമല്ല. ഇപ്പോളിതാ തമിഴ് സിനിമാ സീരിയല്‍ രംഗത്ത് സജീവമായ നടി നീലിമ റാണിയും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിരിക്കുകയാണ്. നെഗറ്റീവ് വേഷങ്ങളിലൂടെ തിളങ്ങി നില്‍ക്കുന്ന താരമാണ് നീലിമ. സീരിയല്‍ പ്രൊഡ്യൂസറും കൂടിയാണ് താരം.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ദുരനുഭവം ഉണ്ടായിരിയ്ക്കുകയാണ് നീലിമയ്ക്ക്. ഇന്‍സ്റ്റാഗ്രാം ലൈവില്‍ എത്തിയപ്പോഴാണ് താരത്തിന് ദുരനുഭവം നേരിടേണ്ടി വന്നത്. ഒരു രാത്രിക്ക് എത്രയാണ് റേറ്റ്? എന്നായിരുന്നു ഒരാള്‍ നീലിമയോട് ചോദിച്ചത്.
എന്നാല്‍ അതേ നാണയത്തില്‍ തന്നെ താരം അയാള്‍ക്ക് മറുപടി നല്‍കുകയായിരുന്നു. നിങ്ങളില്‍ നിന്ന് അല്‍പമെങ്കിലും മാന്യത ഞാന്‍ പ്രതീക്ഷിക്കുന്നു സഹോദരാ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നും അശ്ലീലമായ മനസ്സ് ആക്രമികള്‍ക്കാണ് ഉണ്ടാവുക, നിങ്ങള്‍ എത്രയും പെട്ടെന്ന് ഒരു മനശാസ്ത്ര വിദഗ്ദ്ധനെ കാണുകയാണ് നല്ലതെന്നുമാണ് നീലിമ മറുപടി നല്‍കിയത്.