KeralaNews

അവളെ ഈ അവസ്ഥ വരെ എത്തിച്ചത് നിങ്ങളോരോരുത്തരുമാണ്; വിസ്മയയുടെ കുടുംബത്തോട് സഹതപിക്കാന്‍ കഴിയുന്നില്ലെന്ന് നടി മൃദുല മുരളി

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് നടി മൃദുല മുരളി. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് താരം വിഷയത്തില്‍ പ്രതികരിച്ചത്. ഭര്‍ത്താവ് മകളെ ഉപദ്രവിക്കുന്നുണ്ടെന്നറിഞ്ഞിട്ടും അത് തുടക്കത്തിലേ നിയന്ത്രിക്കാന്‍ കഴിയാത്ത ഓരോ കുടുംബവും ഇത്തരം സംഭവങ്ങള്‍ക്ക് കാരണക്കാര്‍ ആണെന്ന് മൃദുല കുറിച്ചു.

സ്വന്തം മകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുന്നു എന്നറിഞ്ഞിട്ടും അത് തുടക്കത്തിലേ നിയന്ത്രിക്കാന്‍ കഴിയാത്ത ഓരോ കുടുംബവും ഇത്തരം സംഭവങ്ങള്‍ക്ക് കാരണക്കാര്‍ ആണ്. പെണ്‍കുട്ടികള്‍ എപ്പോഴും അഡ്ജസ്റ്റ് ചെയ്യണം, എല്ലാ കുടുംബത്തിലും ഇങ്ങനെയൊക്കെയാണ് നടക്കുന്നത്, സമൂഹം നമ്മളെപ്പറ്റി എന്തുവിചാരിക്കും…എന്നെല്ലാം പെണ്മക്കളോട് പറഞ്ഞു കൊടുക്കുന്ന കുടുംബത്തോടാണ്… നിങ്ങളും കുറ്റക്കാരാണ്. അവളെ ഈ അവസ്ഥ വരെ എത്തിച്ചത് നിങ്ങളോരോരുത്തരുമാണെന്ന് മൃദുല വിമര്‍ശിക്കുന്നു.

മൃദുലയുടെ വാക്കുകള്‍;

‘ക്ഷമിക്കണം വിസ്മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ല. അവളുടെ സഹോദരന്‍ പറയുന്നു ഇതിന് മുമ്പും അവള്‍ക്ക് ഉപദ്രവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന്. അവളുടെ അച്ഛന്‍ പറയുന്നു അദ്ദേഹത്തിന് മുന്നിലിട്ട് അവളെ തല്ലിയിട്ടുണ്ടെന്ന്. തന്റെ ദേഹത്തെ ക്ഷതങ്ങളുടെയും പാടുകളുടെയും ചിത്രങ്ങളും അവള്‍ അവര്‍ക്കയിച്ചിരുന്നു. കുടുംബത്തെ വരെ അവളുടെ ഭര്‍ത്താവ് സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് പീഡിപ്പിച്ചിട്ടുണ്ട്.

സ്വന്തം മകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുന്നു എന്നറിഞ്ഞിട്ടും അത് തുടക്കത്തിലേ നിയന്ത്രിക്കാന്‍ കഴിയാത്ത ഓരോ കുടുംബവും ഇത്തരം സംഭവങ്ങള്‍ക്ക് കാരണക്കാര്‍ ആണ്. പെണ്‍കുട്ടികള്‍ എപ്പോഴും അഡ്ജസ്റ്റ് ചെയ്യണം, എല്ലാ കുടുംബത്തിലും ഇങ്ങനെയൊക്കെയാണ് നടക്കുന്നത്, സമൂഹം നമ്മളെപ്പറ്റി എന്തുവിചാരിക്കും…എന്നെല്ലാം പെണ്മക്കളോട് പറഞ്ഞു കൊടുക്കുന്ന കുടുംബത്തോടാണ്… നിങ്ങളും കുറ്റക്കാരാണ്. അവളെ ഈ അവസ്ഥ വരെ എത്തിച്ചത് നിങ്ങളോരോരുത്തരുമാണ്.

എന്തുകൊണ്ടാണ് അവള്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചത്? എന്തുകൊണ്ടാണ് ഇത്രയും ഹീനമായ പ്രവര്‍ത്തി ഉണ്ടായിട്ടും അവള്‍ അവനടുത്തേക്ക് തന്നെ തിരിച്ചു പോയത്. തനിക്ക് നല്‍കിയ ഭീമമായ സ്ത്രീധനം തിരിച്ചു ചോദിക്കാതെ അവള്‍ അമ്മയോട് വെറും ആയിരം രൂപ കടം ചോദിച്ചത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് അമ്മ എല്ലാം അറിഞ്ഞിട്ടും മറ്റുള്ളവരോട് അതിനെപ്പറ്റി തുറന്ന് സംസാരിക്കാതിരുന്നത് അതിനെതിരേ പ്രതികരിക്കാതിരുന്നത്?

നമ്മളില്‍ എത്ര പേര്‍ ദുരിതങ്ങളെക്കാള്‍ ആത്മസംതൃപ്തി നേടാന്‍, പ്രശ്നങ്ങള്‍ സഹിക്കാതെ അവയെ മറി കടക്കാന്‍, കല്യാണത്തേക്കാള്‍ വിദ്യാഭ്യാസത്തിനും തൊഴിലിനും പ്രാധാന്യം നല്കാന്‍, തെറ്റും ശരിയും എന്തെന്ന വിവേകം ഉണ്ടാക്കാന്‍ അവനവന് വേണ്ടി സംസാരിക്കാന്‍, പെണ്മക്കളോട് പറഞ്ഞിട്ടുണ്ട്. സ്ത്രീധനത്തെ കുറിച്ച് ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നതും, ഈ വിഷയത്തില്‍ നിഷ്പക്ഷത പാലിക്കുന്നതും തെറ്റാണ്, അധിക്ഷേപം ഏത് രീതിയിലുള്ളതാണെങ്കിലും അത് സ്വീകാര്യമല്ല, പെണ്‍കുട്ടികള്‍ക്കും തുല്യത ഉണ്ട് എന്ന് മനസിലാക്കുക, പെണ്‍കുട്ടികള്‍ക്കും ഏതൊരു പുരുഷനെയും പോലെ തുല്യമായ അധികാരവും അവകാശവും ഉണ്ട്, സാമ്പത്തിക ഭദ്രതയുണ്ടെന്നും, വിവാഹമോചനം ജീവിതത്തിന്റെ അവസാനം അല്ല..നമ്മുടെ ആണ്മക്കളെയും പെണ്‍മക്കളെയും മക്കളെയും പഠിപ്പിക്കാന്‍ നാം വിദ്യാഭ്യാസം നേടേണ്ടതുണ്ട്..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker